24.2 C
Kottayam
Saturday, June 6, 2026

പ്രിയദർശന്റെ നൂറാം ചിത്രം; തിരക്കഥ വിനീത് ശ്രീനിവാസൻ

Must read

കൊച്ചി:മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന പ്രിയദർശന്റെ നൂറാം ചിത്രം ഒരുങ്ങുകയാണ്. ഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ആദ്യമായാണ് മോഹൻലാൽ-പ്രിയദർശൻ ചിത്രത്തിന് വിനീത് തിരക്കഥയൊരുക്കുന്നത്.

അടുത്ത വർഷം ആരംഭിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ആശിർവാദ് സിനിമാസ് ആണ്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.

പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ട് ആരംഭിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പൂച്ചയ്ക്കൊരു മൂക്കുത്തി. ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ, ബോയിംഗ് ബോയിംഗ്, ചെപ്പ്, വെള്ളാനകളുടെ നാട്, ആര്യൻ, ചിത്രം, വന്ദനം, അക്കരെ അക്കരെ അക്കരെ, ചന്ദ്രലേഖ, കാക്കക്കുയിൽ, കിളിച്ചുണ്ടൻ മാമ്പഴം, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മോഹൻലാൽ – പ്രിയദർശൻ ചിത്രങ്ങൾ.

ഈ ചിത്രങ്ങളിൽ അധികവും സൂപ്പർ ഹിറ്റുകളായിരുന്നു. കൊറോണ പേപ്പേഴ്സ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.തിരുവനന്തപുരത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. പ്രിയമണി ആണ് നേരിൽ നായിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week