24.6 C
Kottayam
Saturday, June 6, 2026

ഉര്‍വ്വശിയും പ്രിയദര്‍ശനും ഒന്നിയ്ക്കുന്നു; ആഘോഷമാക്കി ആരാധകര്‍

Must read

കൊച്ചി:നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘അപ്പത്ത’ എന്ന ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. ”മിഥുനത്തിന് ശേഷമുള്ള കൂടിച്ചേരല്‍. ഉര്‍വശിയുടെ 700-ാം ചിത്രമായ ‘അപ്പാത്ത’യില്‍ വീണ്ടും ഒന്നിക്കുന്നു” എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കിൽ പങ്കുവെച്ചത്

ഉര്‍വശിയുടെ കരിയറിലെ 700-ാം സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. 1993ല്‍ റിലീസ് ചെയ്ത മിഥുനം ആണ് ഉര്‍വശി ഒടുവില്‍ വേഷമിട്ട പ്രിയദര്‍ശന്‍ ചിത്രം.

തമിഴ് സിനിമയിലൂടെ ആയിരുന്നു ഉര്‍വശി നായികാ പദവിയിലേക്ക് ഉയര്‍ന്നത്. 1983ല്‍ കെ ഭാഗ്യരാജിന്റെ സംവിധാനത്തിലൊരുങ്ങിയ മുന്താനൈ മുടിച്ച് എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും നായികയായി എത്തി.

മലയാളത്തിനൊപ്പം അന്യഭാഷാ സിനിമകളിലും സജീവമാണ് ഉര്‍വശി. സൂരറൈ പോട്ര്, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അസാമാന്യ പ്രകടനം നടത്തിയായിരുന്നു താരം കൈയടി നേടിയത്. ഗോസ്റ്റ്ലി, ഇഡിയറ്റ്, കാസേതാന്‍ കടവുളേടാ, അന്തകന്‍, മുരുങ്കക്കായി ചിപ്സ് വീട്ട്ല വിസേസങ്ക, അന്‍പറിവ് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week