CricketNewsSports

ഏ.ബി പാഡഴിച്ചു ;എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി ഡിവില്ലിയേഴ്‌സ്

കേപ്ടൗൺ:മുൻ ദക്ഷിണാഫ്രിക്കൻ താരവും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രധാന ബാറ്ററുമായ എ ബി ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു.

ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. 2018-ൽ കരിയറിൽ മികച്ച ഫോമിൽ നിൽക്കുന്ന സമയത്ത് ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇപ്പോഴിതാ ഇനി ഫ്രാഞ്ചൈസി ക്രിക്കറ്റിലും താൻ ഉണ്ടായിരിക്കില്ലെന്ന് താരം വ്യക്തമാക്കി.

കളിച്ചിരുന്ന കാലത്ത് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും താരം ട്വിറ്ററിൽ കുറിച്ചു. ഒപ്പം കളിച്ച എല്ലാ സഹതാരങ്ങൾക്കും എതിർ താരങ്ങൾക്കും പരിശീലകർക്കും ഫിസിയോ അടക്കമുള്ള എല്ലാ ജീവനക്കാർക്കും നന്ദിയറിയിക്കുന്നതായും ഡിവില്ലിയേഴ്സ് പറഞ്ഞു.

114 ടെസ്റ്റിൽ നിന്ന് 50.66 ശരാശരിയിൽ 8765 റൺസ് നേടിയിട്ടുള്ള ഡിവില്ലിയേഴ്സ് 228 ഏകദിനങ്ങളിൽ നിന്ന് 9577 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ടെസ്റ്റിൽ 22 സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും 46 അർധ സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദനത്തിൽ 25 സെഞ്ചുറികളും 53 അർധ സെഞ്ചുറികളുമുണ്ട്.

78 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 10 അർധ സെഞ്ചുറികളടക്കം 1672 റൺസെടുത്തിട്ടുണ്ട്. 184 ഐപിഎൽ മത്സരങ്ങളിൽ കളിച്ച താരം മൂന്ന് സെഞ്ചുറികളും 40 അർധ സെഞ്ചുറികളുമടക്കം 5162 റൺസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker