ചെന്നൈ; സംവിധായകന്‍ പ്രിയദര്‍ശന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍; അറബിക്കടലിന്റെ സിംഹമാണ് പ്രിയദര്‍ശന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
രണ്ട് വര്‍ഷം മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്ന ചിത്രം കഴിഞ്ഞ മാസമാണ് തിയറ്ററില്‍ റിലീസ് ചെയ്തത്.തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്നലെ സംസ്ഥാനത്ത് 8981 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്നലെ 5296 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡിസംബര്‍ എട്ടിന് ശേഷം ആദ്യമായിട്ടാണ് പ്രതിദിന കേസുകള്‍ അയ്യായിരം കടക്കുന്നത്. 8.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞ ദിവസം ആയിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ 25 പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഇതില്‍ 19 പേരും മലപ്പുറത്താണ്. ആകെ രോഗബാധിതരുടെ എണ്ണം 305 ആയി ഉയര്‍ന്നു. ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹിയും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ തൊട്ടുപിന്നിലാണ് കേരളം.
ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ 49305 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്നു മുതല്‍ വിദേശത്ത് നിന്നെത്തുന്ന എല്ലാവരും ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍ ടി പി സി ആര്‍ ടെസ്റ്റ് ചെയ്യണം. നെഗറ്റീവായാലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം.