24 C
Kottayam
Tuesday, November 26, 2024

റോഡില്‍ പിഴയീടാക്കാന്‍ സ്വകാര്യ ക്യാമറകള്‍ക്ക് അനുമതി, പിഴത്തുക സ്വകാര്യ സ്ഥാപനങ്ങളുമായി പൊലീസ് പങ്കുവയ്ക്കും,പിഴയടച്ച ജനം കുത്തുപാളയെടുക്കും

Must read

തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ സൂക്ഷ്മ നിരീക്ഷണ പാടവമുള്ള ക്യാമറകള്‍ സ്വകാര്യ, പൊതുമേഖലാ ഏജന്‍സികളുടെ ചെലവില്‍ സ്ഥാപിക്കാനും വാഹന ഉടമകളില്‍ നിന്ന് പൊലീസ് ഈടാക്കുന്ന പിഴയുടെ മുഖ്യപങ്ക് അവര്‍ക്ക് നല്‍കാനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. അതേസമയം, 236 കോടി രൂപ ചെലവില്‍ 726 ക്യാമറകള്‍ ഇതേ ആവശ്യത്തിന് മേട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. 261കോടി ആദ്യവര്‍ഷം പിഴയായി കിട്ടുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടല്‍. ഈ ക്യാമറാ സംവിധാനമുള്ളിടത്ത് പൊലീസിന്റെ വക സ്വകാര്യ ക്യാമറകള്‍ സ്ഥാപിക്കില്ല.

പിഴ ഈടാക്കുന്നത് പൊലീസാണെങ്കിലും പരമാവധി പിഴ ചുമത്തി മുടക്കുമുതല്‍ തിരിച്ചുപിടിക്കാനും ലാഭം കൊയ്യാനും കഴിയുന്ന വിധത്തിലായിരിക്കും സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ സജ്ജീകരിക്കുക. ഇതോടെ ജനം പിഴയടച്ച് മുടിയുമെന്നുറപ്പ്.

സര്‍ക്കാരിന് ലഭിക്കുന്ന പിഴ വരുമാനം കുറയാന്‍ പാടില്ലെന്നും വരുമാനം കൂട്ടണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഹനത്തിരക്കുള്ള നഗരങ്ങളിലും പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ക്യാമറകള്‍ സ്ഥാപിക്കും. വന്‍കിട പദ്ധതികള്‍ സ്വകാര്യ സംരംഭര്‍ നടപ്പാക്കി സര്‍ക്കാരിന് ചെറിയ വിഹിതം നല്‍കുന്ന പബ്‌ളിക് പ്രൈവറ്റ് പാര്‍ട്ട്‌നര്‍ഷിപ്പ് (പി.പി.പി) സംവിധാനം ആദ്യമായാണ് വാഹന നിരീക്ഷണ മേഖലയില്‍ നടപ്പാക്കുന്നത്. ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് സിസ്റ്റം എന്ന പേരിലാണ് നടപ്പാക്കുന്നത്. സ്ഥിരം ക്യാമറകള്‍ക്ക് പുറമെ, വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ക്യാമറാ സംവിധാനവുമുണ്ട്. അറ്റകുറ്റപ്പണിയും പി.പി.പി സംരംഭകരാണ് നടത്തേണ്ടത്. ടാറ്റാകണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) അടക്കം രംഗത്തുണ്ട്.

പകല്‍സമയത്ത് പരിശോധനാചുമതലയുള്ള 4000 പൊലീസുകാരെ മറ്റ് ചുമതലകളിലേക്ക് മാറ്റാനാവുമെന്ന് പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല പരിശോധന മാത്രം മതിയാവും.

പങ്കുവയ്ക്കല്‍ 80:20

80:20 അനുപാതത്തിലാണ് ആദ്യവര്‍ഷം പങ്കുവയ്ക്കല്‍. നൂറുരൂപ പിഴചുമത്തിയാല്‍ 80രൂപ ഏജന്‍സിക്കും 20രൂപ പൊലീസിനും. അടുത്തവര്‍ഷം ഇത് 70:30 അനുപാതത്തിലാവും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പൊലീസിന്റെ വിഹിതം കൂടും.

പെറ്റിയടിക്കല്‍ ഇങ്ങനെ

സീറ്റ്ബെല്‍റ്റോ, ഹെല്‍മെറ്റോ ധരിക്കാതിരിക്കുക, അമിതവേഗം, മൊബൈല്‍ സംസാരം, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേരുടെ യാത്ര, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയവയ്ക്ക് പിഴ നിയമലംഘന ദൃശ്യങ്ങള്‍ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലേക്ക് അയയ്ക്കും. പിഴചുമത്തുന്നത് പൊലീസ്. പിഴത്തുക വിഹിതം അടക്കം പി.പി.പി സംരംഭകര്‍ക്ക് കൈമാറും. നിലവിലെ രീതിയില്‍ ഓണ്‍ലൈനയോ കോടതിയിലോ പിഴയടയ്ക്കാം. ഇപ്പോള്‍ പിഴത്തുക ഖജനാവിലെത്തുകയാണ്. ഇനിമുതല്‍ പി.പി.പി സംരംഭകരുമായി പങ്കുവയ്ക്കും.

ആദ്യകരാര്‍ കെല്‍ട്രോണിന്

ഡി.ജി.പി അനില്‍കാന്തിന്റെ ശുപാര്‍ശയിലാണ് പി.പി.പി പദ്ധതിക്ക് അനുമതി. രാജ്യത്ത് ആദ്യമായതിനാല്‍, നാലുവട്ടം ഇടെന്‍ഡര്‍ വിളിച്ചെങ്കിലും കെല്‍ട്രോണ്‍ മാത്രമാണ് പങ്കെടുത്തത്. ആദ്യകരാര്‍ കെല്‍ട്രോണിന് നല്‍കി.

റോഡ് സുരക്ഷ ഉറപ്പാക്കാനും അമിതവേഗവും നിയമലംഘനവും കാരണമുള്ള അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പി.പി.പി പദ്ധതി.സ്വകാര്യ ഏജന്‍സികള്‍ക്കും നല്‍കും. വളവുകളിലും മറ്റും ചാടിവീണ് വണ്ടി തടയുന്നത് ഒഴിവാകുമെന്നും പോലീസ് പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week