28.8 C
Kottayam
Thursday, June 4, 2026

ഒരു കൈ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രണം, മറുകൈ കൊണ്ട് ഫോണില്‍ ചാറ്റും; 60 പേരുടെ ജീവന്‍ കൈകളില്‍ പിടിച്ച് സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം, കുടുക്കി വീട്ടമ്മ

Must read

തൃശ്ശൂര്‍: ഒരു കൈ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിച്ചും മറുകൈ കൊണ്ട് ഫോണില്‍ ചാറ്റും നടത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസ പ്രകടനമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ബസില്‍ 60യാത്രക്കാരെ നിര്‍ത്തി കൊണ്ടായിരുന്നു ഡ്രൈവറുടെ അഭ്യാസം.

ബസിന്റെ വേഗത കുറയ്ക്കുകയോ നിര്‍ത്തിയിടുകയോ ചെയ്യാതെയാണ് ഡ്രൈവര്‍ ഏറെ നേരം മൊബൈലില്‍ ചാറ്റ് ചെയ്തത്. ഒരു കൈ മാത്രം ഉപയോഗിച്ചാണ് ചാറ്റ് ചെയ്യുന്ന സമയത്ത് ഇയാള്‍ വാഹനമോടിച്ചിരുന്നത്.

അഭ്യാസം തുടര്‍ന്നതോടെ ബസിലുണ്ടായിരുന്ന വീട്ടമ്മയാണ് ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നാലെ പരാതി നല്‍കി. യുവജന ക്ഷേമ ബോര്‍ഡ് അംഗം കൂടിയായ ഇവരുടെ പരാതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിനാല്‍ ബസും കസ്റ്റഡിയിലെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തൃശൂരില്‍ നിന്ന് പാലക്കാടേക്ക് പോകുന്ന സ്വകാര്യ ബസിലാണ് സംഭവം.

ഡ്രൈവറിന് തൊട്ടടുത്താണ് പരാതിക്കാരി ഇരുന്നിരുന്നത്. ബസ് ഏകദേശം 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ ഒരു കൈ കൊണ്ട് ഫോണ്‍ ഉപയോഗിച്ച് ചാറ്റ് ചെയ്യുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറയ്ക്കാതെ ഏറെ നേരം ചാറ്റ് തുടര്‍ന്നതോടെ ഡ്രൈവറുടെ അഭ്യാസം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week