മകള്‍ക്കൊപ്പം മാലിദ്വീപില്‍ അവധി ആഘോഷിച്ച് പൃഥ്വി; ചിത്രം പകര്‍ത്തി സുപ്രിയ

കൊവിഡ് ആശങ്കകളും സിനിമയുടെ തിരക്കും മാറ്റിവച്ച് ഭാര്യയ്ക്കും മകള്‍ അലംകൃതയ്ക്കും ഒപ്പം മാലിദ്വീപില്‍ അവധി ആഘോഷിച്ച് പൃഥ്വിരാജ്. അല്ലിയും ഡാഡയും കടലില്‍ കുളിക്കുമ്പോള്‍ കരയില്‍ നിന്ന് സൂര്യാസ്തമനത്തിന്റെ ചിത്രം പകര്‍ത്തുകയാണ് സുപ്രിയ.

ക്ലാസിലെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും മാലിദ്വീപിലെ ചിത്രങ്ങള്‍ കാണിച്ചുകൊടുക്കാന്‍ അല്ലി ഒരിക്കല്‍ ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്. വെക്കേഷന്‍ ആഘോഷത്തിനിടയില്‍ അല്ലിക്ക് ഓണ്‍ലൈന്‍ ക്ലാസ് മിസ്സാവുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സുപ്രിയയുടെ മറുപടി. അവള്‍ നല്ല ത്രില്ലിലാണ്. താനെവിടെയാണെന്ന് സുഹൃത്തുക്കളേയും ടീച്ചേഴ്‌സിനേയും കാണിക്കുന്നതിന് മാത്രമായാണ് അവള്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തതെന്നായിരുന്നു സുപ്രിയ നല്‍കിയ മറുപടി. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകളായ അലംകൃതയ്ക്ക് ആരാധകരേറെയാണ്.

വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളൂ. അതില്‍ ഒന്ന് അല്ലിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു. സെപ്റ്റംബര്‍ എട്ടിനാണ് അല്ലിയുടെ ജന്മദിനം. ഇക്കഴിഞ്ഞ ജന്മദിനത്തില്‍ അല്ലിക്ക് ആശംസകള്‍ നേര്‍ന്ന് മനോഹരമായൊരു കുറിപ്പായിരുന്നു പൃഥ്വി പങ്കിട്ടത്.

‘എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകള്‍, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളര്‍ച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങള്‍ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു! ഞാന്‍ നിന്നെ സ്നേഹിക്കുന്നു മകളേ!’ എന്നായിരുന്നു പൃഥ്വി കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News