27.4 C
Kottayam
Thursday, June 4, 2026

റോഡിൽ കാറോട്ടം നടത്തിയത് താനും ദുൽഖറും, സ്ഥിരീകരിച്ച് പൃഥിരാജ്

Must read

കൊച്ചി: എം.സി റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞു വിവാദമായ വീഡിയോയിലെ താരങ്ങൾ തങ്ങൾ തന്നെയെന്നു സമ്മതിച്ച് ദുൽഖർ സൽമാനും, പൃഥ്വിരാജും..! സോഷ്യൽ മീഡിയയിൽ കഴിഞ്ഞ മാസമാണ് ആഡംബര വാഹനങ്ങളിൽ താരങ്ങൾ പായുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരു ടിവി ഷോയിൽ പൃഥ്വിരാജ് തന്നെയാണ് വാഹനത്തിൽ അമിത വേഗത്തിൽ പാഞ്ഞത് തങ്ങൾ തന്നെയാണ് എന്നു സമ്മതിച്ചത്.

എറണാകുളത്തു നിന്നും പാലായിലേയ്ക്കാണ് ഇരുവരും കാറിൽ പോയത്. പൃഥ്വിരാജ് ലംബോർഗിനിയിലും ദുൽഖർ പോർഷെയിലുമായാണ് യാത്ര ചെയ്തത്. രണ്ടു പേരും അമിത വേഗത്തിലാണ് വാഹനത്തിൽ പാഞ്ഞിരുന്നത്. ഇരുവരുടെയും കാറുകളെ പിൻതുടർന്ന് എത്തിയ ബൈക്ക് യാത്രക്കാർ വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഇതിനു പിന്നാലെയാണ് സംഭവം മാധ്യമങ്ങളിൽ എത്തിയതും വാർത്ത വിവാദമായത്.

പാലായിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇരുവരും അമിത വേഗത്തിൽ സഞ്ചരിച്ചതായും, ട്രാഫിക് നിയമം ലംഘിച്ചതായും പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ ഇരുവരുടെയും വീടുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് സംഭവത്തെപ്പറ്റി തുറന്നു പറഞ്ഞത്. വാഹനം ഓടിച്ചത് തങ്ങളായിരുന്നെന്നും, എന്നാൽ ഇത് അമിത വേഗത്തിലായിരുന്നില്ലെന്നും പൃഥ്വി സമ്മതിച്ചു.

ഞാനും ചാലുവും പാലാ വരെ ഒന്നു പോയതാണ്. അതു ഞങ്ങളുടെ ആരാധകർ ആരോ മൊബൈലിൽ ഷൂട്ട് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു. അമിത വേഗമാണ് എന്നു ആരോപണം ഉയർന്നതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി. അമിത വേഗം അല്ലായിരുന്നെന്നും ഞങ്ങൾ നല്ലകുട്ടികളായാണ് പോയതെന്നും അവർക്കു മനസിലായതായും പൃഥ്വിരാജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week