KeralaNews

കാക്കനാട് ജയിലില്‍ നിന്ന് മൂന്ന് വനിതാ തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു

കൊച്ചി: കാക്കനാട് ജില്ലാ വനിതാ ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു. രാവിലെ ഏഴ് മണിക്കായിരുന്നു ശ്രമം നടന്നത്. ജയില്‍ ഉദ്യോഗസ്ഥരെ തള്ളിയിട്ടാണ് ഇവര്‍ കടന്നുകളയാന്‍ ശ്രമിച്ചത്. കൊച്ചി സ്പെഷ്യല്‍ എകണോമിക് സോണ്‍ പരിസരത്ത് വച്ച് ഇവരെ പിടികൂടി.

റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. മൂവരും മോഷണക്കേസ് പ്രതികളാണ്. ഇവരെ പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഭക്ഷണ മാലിന്യം കളയാന്‍ പുറത്ത് എത്തിച്ചപ്പോഴാണ് മൂവരും ജയില്‍ ചാടാന്‍ ശ്രമിച്ചത്.

എന്നാല്‍ ജീവനക്കാരുടെ കൃത്യ സമയത്തെ ഇടപെടല്‍ മൂലം പ്രതികളെ ജയിലില്‍ തിരിച്ചെത്തിക്കാനായി. പ്രതികള്‍ കോട്ടയം, എറണാകുളം സ്വദേശിനികളാണ്. മൂന്ന് പേരെയും പിടികൂടിയത് പത്ത് മിനിറ്റിനുള്ളിലാണ്. ഇതിന് മുന്‍പും ഇവര്‍ ജയില്‍ ചാടാന്‍ ശ്രമം നടത്തിയിരുന്നുവെന്നാണ് വിവരം. ശേഷം ജയിലില്‍ സുരക്ഷ ശക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker