24.7 C
Kottayam
Friday, May 17, 2024

കൊവിഡ് വ്യാപനം; പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും

Must read

ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കൊവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തും.

രാജ്യത്തെ വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ചിലത് അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിനുകള്‍ക്ക് അടിയന്തിര അംഗീകാരം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week