ടെൽ അവീവ്: ഗാസയിലെ ഏക ക്രിസ്ത്യൻ പള്ളിക്കുനേരെയുണ്ടായ ആക്രമണം ഇസ്രയേലിന് പറ്റിയ അബദ്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺസംഭാഷണത്തിലാണ് ഏറ്റുപറച്ചിൽ.
പള്ളിയാക്രമണത്തിലെ അതൃപ്തി ട്രംപ് നെതന്യാഹുവിനെ അറിയിച്ചെന്ന് വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ട്രംപിന്റെ സമ്മർദത്തെത്തുടർന്ന് ആക്രമണത്തിൽ ഖേദം രേഖപ്പെടുത്തി നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിറക്കി.
ലിയോ പതിന്നാലാമൻ മാർപാപ്പയുടെ ആശ്വാസവാക്കുകൾക്ക് നന്ദിയുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും സിവിലിയന്മാരെയും പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും അതിൽ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


