24.9 C
Kottayam
Saturday, June 6, 2026

‘ദയവായി എല്ലാവരും ഇത് കേള്‍ക്കണം’; അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി‍

Must read

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങളുടെ എല്ലാവശങ്ങളും സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ പങ്കുവച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒപ്പം നരേന്ദ്രസിംഗ് തോമര്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ നടത്തിയ പ്രസ്താവന മോദി ട്വീറ്റ് ചെയ്തു.

‘ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളെ കുറിച്ചുള്ള എല്ലാ വശങ്ങളുമായും ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ കൃഷിമന്ത്രി @nstomar നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരും കേള്‍ക്കണമെന്നാണ് എന്റെ വിനീതമായ അഭ്യര്‍ഥന’.- മോദി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 12 വട്ടം കര്‍ഷകരുമായി ചര്‍ച്ച നടത്തി. സൂക്ഷ്മതയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്. നിയമത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.

ഒരു സംസ്ഥാനത്തെ ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിയമങ്ങള്‍ ഭൂമി കവര്‍ന്നെടുക്കുമെന്നാണ് അവരോട് പറഞ്ഞിരിക്കുന്നത്. ജലമുപയോഗിച്ചാണ് കൃഷിയെന്നും രക്തച്ചൊരിച്ചില്‍കൊണ്ട് കോണ്‍ഗ്രസ് മാത്രമാണ് കൃഷി നടത്തിയതെന്നും നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week