25.6 C
Kottayam
Thursday, June 4, 2026

കാ​ക്കി​യ​ണി​ഞ്ഞ് വൈ​ദി​ക​ൻ; അ​ഭി​ന​ന്ദ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

Must read

പത്തനംതിട്ട:സ്‌​റ്റു​ഡ​ന്‍റ് പോ​ലീ​സ്‌ കേ​ഡ​റ്റ്‌ ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റാ​യ വൈ​ദി​ക​നെ അ​ഭി​ന​ന്ദി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ അം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് വ​ര​മ്പു​ങ്ക​ൽ ഒ​ഐ​സി​യാ​ണ് എ​സ്പി​സി ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റാ​യ​ത്. പ​രി​ച​യ​സ​മ്പ​ന്ന​രും സ​ന്ന​ദ്ധ​രും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള ര​ണ്ട് അ​ധ്യാ​പ​ക​രെ ഓ​രോ സ്‌​കൂ​ളി​ലും ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യി നി​യ​മി​ക്കും.

ഓ​രോ സി​പി​ഒ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​രി​യാ​യ പ​രി​ശീ​ല​ന​ത്തി​ന് വി​ധേ​യ​രാ​കു​ക​യും പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ഓ​ണ​റ​റി സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ (എ​സ്‌​ഐ) പ​ദ​വി ന​ൽ​കു​ക​യും ചെ​യ്യു​ന്നു. പ​ല​രും ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന ചു​മ​ത​ല ഫാ. ​ജോ​സ​ഫ് വ​ര​മ്പു​ങ്ക​ൽ സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള ക​ത്തോ​ലി​ക്കാ വൈ​ദി​ക​രി​ൽ ആ​ദ്യ​ത്തെ എ​സ്പി​സി ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് ഫാ. ​ജോ​സ​ഫ് വ​ര​മ്പു​ങ്ക​ലെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പ​റ​യു​ന്ന​ത്.

നി​ല​വി​ൽ ബ​ഥ​നി ആ​ശ്ര​മം ന​വ​ജ്യോ​തി പ്രൊ​വി​ൻ​സ് റാ​ന്നി ചെ​റു​കു​ള​ഞ്ഞി ആ​ശ്ര​മ അം​ഗ​മാ​ണ് ജോ​സ​ഫ് അ​ച്ച​ൻ. ബ​ഥ​നി ആ​ശ്ര​മം ഹൈ​സ്കൂ​ളി​ലെ അ​ദ്ധ്യാ​പ​ക ജോ​ലി​ക്കൊ​പ്പം തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ എം​സി​വൈ​എം റാ​ന്നി മേ​ഖ​ല ഡ​യ​റ​ക്ട​റാ​യി കൂ​ടി സേ​വ​നം ചെ​യ്യു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week