കോയമ്പത്തൂര്‍: രാമനാഥപുരം രൂപതയിലെ ഒരു വികാരിയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡികളിലെ ചര്‍ച്ചാ വിഷയം. ഉക്കടം സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരുന്ന ഫാ. പ്രിന്‍സണ്‍ മഞ്ഞളിയുടെ വിവാഹ വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. ഫാ. പ്രിന്‍സണ്‍ ഒരു കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, ബിഷപ് അതിനനുവാദം നല്‍കിയില്ല.
സഭയ്ക്ക് പ്രിന്‍സണ്‍ പറഞ്ഞത് അംഗീകരിക്കാനായില്ല. ഇതേത്തുടര്‍ന്ന് ഫാദര്‍ പ്രിന്‍സണ്‍ പുരോഹിതര്‍ക്ക് വൈവാഹികജീവിതം അനുവദിച്ചിട്ടുള്ള യാക്കോബായ സഭയില്‍ ചേരുകയും കന്യാസ്ത്രീയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തിരിക്കുകയാണ്. പ്രസ്തുത സംഭവത്തെ കുറിച്ചുള്ള ജെയിംസ് പീറ്ററിന്റെ പോസ്റ്റാണ് ചുവടെ.
‘രാമനാഥപുരം രൂപതയിലെ ഉക്കടം (കോയമ്ബത്തൂര്‍) സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരുന്ന ഫാ. പ്രിന്‍സണ്‍ മഞ്ഞളി ഒരു കന്യാസ്ത്രീയെ പ്രണയിച്ചു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും, ആഗ്രഹം രൂപത ബിഷപ്പിനെ അറിയിക്കികയും ചെയ്തു. മാന്യമായി ജീവിക്കുന്നതതോ, കണ്ടോ ശീലമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു ആ അഭ്യര്‍ത്ഥന ബിഷപ്പ് നിഷേധിച്ചു. അങ്ങനെ അദ്ദേഹം യാക്കോബായ സഭയില്‍ ചേര്‍ന്ന് സ്‌നേഹിച്ച സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.പ്രിന്‍സന്‍ മഞ്ഞളിക്കും വധുവിനും മംഗളാശംസകള്‍ നേരുന്നു.’