27.6 C
Kottayam
Thursday, June 4, 2026

മയക്കുമരുന്ന് വിവാദത്തിൽപ്പെട്ട വൈദികർ,ബിഷപ്പുമാരുടെ യോഗത്തിനു നേരെ ആസിഡൊഴിച്ചു

Must read

ഏതൻസ്: സഭയില്‍നിന്നും പുറത്താക്കാനുള്ള നടപടികള്‍ക്കിടെ, ആരോപണ വിധേയനായ പുരോഹിതന്‍ ബിഷപ്പുമാര്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തി. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലാണ്, ഏഴ് ബിഷപ്പുമാര്‍ക്കെതിരെ ആസിഡ് ആക്രമണം നടന്നത്. മൂന്ന് ബിഷപ്പുമാര്‍ മുഖത്ത് സാരമായ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരെ സഹായിക്കാനെത്തിയ ഒരു ഗാര്‍ഡിനും സാരമായി പൊള്ളലേറ്റു. ഇേദ്ദഹവും ആശുപത്രിയിലാണ്. ആക്രമണം നടത്തിയ പുരോഹിതനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സഭയിലെ ഒരു പുരോഹിതന് എതിരെ മയക്കുമരുന്ന് കടത്ത് ആരോപണം ഉയര്‍ന്നിരുന്നു. 2018-ല്‍ ഇദ്ദേഹത്തിന്റെ കൈയില്‍നിന്നും കൊക്കെയിന്‍ പിടിച്ചെടുത്തിരുന്നു. 36-കാരനായ ഈ പുരോഹിതന്‍ മയക്കുമരുന്ന് കടത്തുകാരുമായി ബന്ധപ്പെട്ടുവെന്നും ആരോപണം ഉയര്‍ന്നു. തുടര്‍ന്ന്, ഇദ്ദേഹത്തെ സഭയില്‍നിന്നും പുറത്താക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബിഷപ്പുമാരുടെ മുന്‍കൈയില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം തെളിവെടുപ്പ് വെച്ചിരുന്നു. അവിടെ വെച്ചാണ്, ആരോപണവിധേയനായ പുരോഹിതന്‍ ബിഷപ്പുമാരുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചത്.

മധ്യ ഏതന്‍സിലെ പെട്രാകി മൊണാസ്ട്രിയിലാണ് പുരോഹിതനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗ് നടന്നത്. ഏഴ് ബിഷപ്പുമാരാണ് ഇവിടെ തെളിവെടുപ്പിന് എത്തിയത്. ഇവിടേക്കാണ്, ആസിഡ് നിറച്ച കുപ്പികളുമായി പുരോഹിതന്‍ എത്തിയത്. ഇവിടെ വെച്ച്, ബിഷപ്പുമാരുടെ ദേഹത്തേക്ക് ഇദ്ദേഹം ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പുരോഹിതനെ തടയാന്‍ ശ്രമിച്ച മൊണാസ്ട്രിയിലെ ഗാര്‍ഡിനു നേര്‍ക്കും ആക്രമണമുണ്ടായി. ദേഹത്ത് ആസിഡ് വീണ് പൊള്ളലേറ്റ ഗാര്‍ഡിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗ്രീക്ക് ആരോഗ്യ മന്ത്രി വാസിലിസ് കികിലിയാസ് പരിക്കേറ്റ ബിഷപ്പുമാരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. സംഭവത്തില്‍ ഗ്രീക്ക് പ്രസിഡന്റ് കാതറിന സാകലറോപൗലോ നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റ ബിഷപ്പുമാര്‍ക്ക് ഏറ്റവും മികച്ച വൈദ്യ സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി കിരിയാകോസ് മിത്‌സോതാകിസ് സഭാ അധ്യക്ഷനെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week