24.2 C
Kottayam
Saturday, June 6, 2026

ഭര്‍ത്താവ് എവിടെയെന്ന് പൂജാരിയുടെ ചോദ്യം,മകള്‍ സ്വവര്‍ഗ വിവാഹിതയെന്ന് മാതാപിതാക്കള്‍; അഭിമാന നിമിഷമെന്ന് യുവതി

Must read

ടൊറണ്ടോ: തന്റെ പങ്കാളിയെ മാതാപിതാക്കള്‍ സ്വീകരിച്ച നിമിഷത്തെ കുറിച്ച് ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ച് ക്വിയര്‍ യുവതി. കാനഡയില്‍ താമസിക്കുന്ന സുഭിക്ഷ സുബ്രഹ്‌മണി എന്ന യുവതിയാണ് തന്റെ പങ്കാളിയെ എങ്ങനെയാണ് വീട്ടുകാര്‍ തുറന്ന മനസോടെ സ്വീകരിച്ചതെന്ന് വീഡിയോയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലിലാണ് യുവതി ഇക്കാര്യം വിശദീകരിക്കുന്നത്.

കാനഡയിലെ സുഭിക്ഷയുടെ വീട്ടില്‍ നടന്ന ഗൃഹപ്രവേശന ചടങ്ങിന്റെ ഭാഗമായുള്ള പൂജയ്ക്കിടെ നടന്ന സംഭവമാണ് അവര്‍ പങ്കുവെച്ചത്. പൂജയ്ക്കായി ഇന്ത്യയില്‍ നിന്നെത്തിയ പൂജാരി തന്റെ ഭര്‍ത്താവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മാതാപിതാക്കള്‍ തങ്ങളുടെ മകള്‍ സ്വവര്‍ഗ വിവാഹമാണ് ചെയ്തതെന്ന് പൂജാരിയോട് പറഞ്ഞത്. അത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നെന്നും മാതാപിതാക്കള്‍ തങ്ങളെ അംഗീകരിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വീഡിയോയില്‍ സുഭിക്ഷ പറയുന്നു.

- Advertisement -

- Advertisement -

പൂജയ്ക്ക് മുമ്പാണ് പൂജാരി സുഭിക്ഷയോട് കാര്യങ്ങള്‍ അന്വേഷിച്ചത്. ‘വിവാഹിതയാണോ എന്നും ഭര്‍ത്താവ് എവിടെയാണെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഇതിന് മറുപടി നല്‍കിയത് എന്റെ മാതാപിതാക്കളാണ്. യാതൊരു മടിയുടെ കൂടാതെ അഭിമാനത്തോടെ അവര്‍ മറുപടി പറഞ്ഞു. ‘ഞങ്ങളുടെ മകള്‍ ടിന എന്ന പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്’ എന്നായിരുന്നു ആ മറുപടി. എനിക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.’ വീഡിയോയില്‍ സുഭിക്ഷ പറയുന്നു.

- Advertisement -

‘നിങ്ങള്‍ ക്വിയര്‍ ആണെങ്കില്‍, പൂജാരി ഇതിനെ കുറിച്ച് നിങ്ങളോട് ചോദിക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?’ എന്ന ക്യാപ്ഷനോടെയാണ് സുഭിക്ഷ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എട്ട് ലക്ഷത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ കണ്ടത്. 27,000-ല്‍ അധികം ലൈക്കും ലഭിച്ചു. വൈകാരികമായ പ്രതികരണങ്ങളാല്‍ ഒട്ടേറെപ്പേര്‍ കമന്റ് സെക്ഷനും നിറച്ചു.

‘എത്ര മനോഹരമായ നിമിഷം. സാധാരണ ദമ്പതികള്‍ ചിന്തിക്കുക പോലും ചെയ്യാത്ത വളരെ ലളിതമായ കാര്യങ്ങള്‍ ക്വിയര്‍ വ്യക്തികള്‍ക്ക് വളരെ പ്രധാനമാണ്,’ എന്നായിരുന്നു ഒരു കമന്റ്. ‘ഈ വീഡിയോ മനോഹരമാണ്. ഇപ്പോള്‍ ഞാന്‍ കരയുകയാണ്. കാരണം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇത്തരത്തിലുള്ള സമാധാനവും അംഗീകാരവും ലഭിക്കാന്‍ അര്‍ഹതയുണ്ട്.’-ഒരു ഉപയോക്താവ് കുറിച്ചു. നിങ്ങളുടെ മാതാപിതാക്കളേയും പൂജാരിയേയും ഓര്‍ത്ത് അഭിമാനിക്കുന്നു എന്നായിരുന്നു ഒരു പ്രതികരണം.

‘ഇത് ഞാന്‍ പൂര്‍ണമായും മനസിലാക്കുന്നു. മാതാപിതാക്കളില്‍ നിന്ന്, പ്രത്യേകിച്ച് ഇന്ത്യന്‍ തമിഴ് മാതാപിതാക്കളില്‍ നിന്ന് ഈ അംഗീകാരം ലഭിക്കുന്നത് വേറെ ലെവല്‍ ആണ്. എന്റെ അമ്മ എന്റെ ഭര്‍ത്താവിനെ അംഗീകരിച്ചെങ്കിലും ഇത്രയധികം അഭിമാനത്തോടെ പരിചയപ്പെടുത്തില്ല. എന്റെ അച്ഛന്‍ ഒരു ദശാബ്ദം മുന്‍പ് എന്നോട് സംസാരിക്കുന്നത് നിര്‍ത്തി.

എല്ലാ മാതാപിതാക്കളും നിങ്ങളുടേത് പോലെയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’-ഒരു ക്വിയര്‍ വ്യക്തി തന്റെ അനുഭവംതന്നെ കമന്റ് ബോക്‌സില്‍ കുറിച്ചു. ശരിക്കും ഹൃദ്യമായ നിമിഷമാണെന്നും ഇപ്പോള്‍ ലോകത്തിന് ഇത്തരത്തിലുള്ള അംഗീകാരം വളരേയധികം ആവശ്യമുണ്ട് എന്നുമായിരുന്നു ഒരു കമന്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week