ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അടിമാലിയില്‍ വൈദിക ഡോക്ടര്‍ പിടിയില്‍

അടിമാലി: ചികിത്സയ്‌ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ വൈദിക ഡോക്ടര്‍ പിടിയില്‍. അടിമാലി കല്ലാര്‍കുട്ടി റോഡില്‍ പാലക്കാടന്‍ ആയൂര്‍വേദ വൈദ്യശാല നടത്തുന്ന ഡോക്ടര്‍ റെജിയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.

അമ്മയോടൊപ്പം വൈദ്യശാലയില്‍ മരുന്ന് വാങ്ങാന്‍ എത്തിയ 22 കാരിയായ യുവതിയോട് വൈദീകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ മൊഴി. ചികിത്സയുടെ ഭാഗമായി പ്രാര്‍ത്ഥിക്കുന്നതിനിടെ ശാരീരികമായി പീഡനം നടത്തിയെന്നും പോലീസ് പറഞ്ഞു. ആയുര്‍വേദ ആശുപത്രിയില്‍ നിന്നു തിരികെ വീട്ടിലെത്തിയ യുവതി ബന്ധുക്കളോടും വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസ് ഇരുവിഭാഗത്തെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് കേസെടുത്തത്.

സെക്ഷന്‍ 354 ഐ.പി.സി വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് സി.ഐ: അനില്‍ ജോര്‍ജ് പറഞ്ഞു. ഇന്നു വൈദികനെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News