പാചകത്തിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; യുവാവിനു ദാരുണാന്ത്യം

കട്ടപ്പന: അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു തലയ്ക്കു പരുക്കേറ്റു യുവാവ് മരിച്ചു. കൊച്ചുതോവാള പൂവേഴ്സ്മൗണ്ട് ഊര്യകുന്നത്ത് ഷിബു ഡാനിയേല്‍ (39) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴിനാണ് അപകടം. ഭാര്യ ഗര്‍ഭിണിയായതിനാല്‍ ഏതാനും ദിവസമായി ഷിബുവാണു പാചകം ചെയ്തിരുന്നത്.

കറി വയ്ക്കാനായി ഗ്യാസ് അടുപ്പില്‍ വച്ച പ്രഷര്‍ കുക്കര്‍ കുറച്ചു സമയത്തിനുശേഷം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയില്‍ ശക്തമായി ഇടിച്ചാണു ഗുരുതരമായി പരുക്കേറ്റത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും വൈകിട്ടു മരിച്ചു. ഭാര്യ: ജിന്‍സി. മക്കള്‍: അന്ന, ഹെലന്‍.

ഇടുക്കി പുറ്റടിയില്‍ വീടിനു തീപിടിച്ച് ദമ്പതികള്‍ മരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് ദാരുണസംഭവം. അയല്‍വാസികളാണ് വീട്ടില്‍നിന്ന് തീ ഉയരുന്നു കണ്ടത്. ഉടന്‍ തന്നെ ഇവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രനും ഉഷയും മരിച്ചു. ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News