28കാരിയായ ഗര്‍ഭിണി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

ലക്നൗ: 28കാരിയായ ഗര്‍ഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ചിത്രകൂട്ടിലെ ഖജുരിഹ കലാ ഗ്രാമത്തിലാണ് സംഭവം. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

നാല് മാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കിടപ്പ് മുറിയിലെ കട്ടിലിലാണ് കണ്ടെത്തിയത്. അതേസമയം, തന്റെ ഭാര്യയെ കൊലപ്പെടുത്തിയത് ഗ്രാമത്തിലെ മറ്റൊരു സ്ത്രീയാണെന്ന് കാട്ടി ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News