മലപ്പുറം: പൊന്നാനിയില്‍ ഗർഭിണിയായ യുവതിയ്ക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ നടപടി. രണ്ടു ഡോക്ടര്‍മാരെ പിരിച്ചു വിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഗുരുതരമായ കൃത്യവിലോപം നടന്നതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ ഇടപെട്ട ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. അതിനു പിന്നാലെയാണ് നടപടി.
കഴിഞ്ഞ 25-ാം തീയതിയാണ് എട്ടുമാസം ഗര്‍ഭിണിയായ റുക്‌സാന എന്ന ഇരുപത്തിയാറുകാരിയെ രക്തക്കുറവിനെ തുടര്‍ന്ന് പൊന്നാനി മാതൃ-ശിശു ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു രക്തം മാറി നല്‍കിയത്.
ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് യുവതിക്ക് നനല്‍കിയത്. ശാരീരാകാസ്വാസ്ഥ്യം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് യുവതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയില്‍ തുടരുന്ന റുക്‌സാനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് വിവരം.