27.6 C
Kottayam
Thursday, June 4, 2026

ആവേശം കൊള്ളിച്ച് അബ്രഹാം ഖുറേഷി!പാന്‍ ഇന്ത്യന്‍ചിത്രമായി എമ്പുരാന്‍,ലൈക്ക പ്രൊഡക്ഷന്‍സും നിര്‍മ്മാണ പങ്കാളി

Must read

കൊച്ചി:ഇന്നലെ വൈകുന്നേരമാണ് പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും ടൊവിനോ തോമസിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും സുപ്രിയ മേനോന്റെയും ഒക്കെ സോഷ്യല്‍ മീഡിയ പേജിലൂടെ ആ വാര്‍ത്ത പുറത്ത് വന്നത്. എമ്പുരാന്‍ ലോഞ്ച്, നാളെ വൈകിട്ട് അഞ്ച് മണിയ്ക്ക് ഉണ്ടാവും എന്ന്. എന്താണ് വരാന്‍ പോകുന്നത് എന്നറിയാന്‍ അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകരും. ലൂസിഫര്‍ ഉണ്ടാക്കി വച്ച ഓളം ചെറുതൊന്നുമല്ലല്ലോ.

ലൂസിഫറിന് രണ്ടാം ഭാഗമുണ്ട്, എമ്പുരാന്‍ എന്നാണ് പേര് എന്ന് പൃഥ്വി പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷകര്‍ കാത്തിരിയ്ക്കുകയാണ്. സ്‌ക്രിപ്റ്റിങ് പൂര്‍ത്തിയായ കാര്യമൊക്കെ നേരത്തെ അറിയിച്ചിരുന്നു. ഷൂട്ടിങ് എന്ന് തുടങ്ങും എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൃഥ്വിയ്ക്ക് ഒരപകടം സംഭവിച്ചത്. മൂന്ന് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞ് പൃഥ്വി നേരെ ഇറങ്ങുന്നത് എമ്പുരാന്റെ ഷൂട്ടിങിനാണ്. ജോലിക്ക് പോകുന്നതിന് മുന്‍പുള്ള പൃഥ്വിയുെട ഒരു ചിത്രം സുപ്രിയ രാവിലെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

അഞ്ച് മണി കൃത്യത്തിന് എമ്പുരാന്റെ പുതിയ അപ്‌ഡേഷന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നു. അതെ എമ്പുരാന്‍ ലോഞ്ച് ചെയ്തു. രോമാഞ്ചം കൊള്ളിക്കുന്ന ഒരു ലോഞ്ചിങ് വീഡിയോ ആണ് ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിയ്ക്കുന്നത്. വീഡിയോ പുറത്ത് വിട്ട് പതിനാല് മിനിട്ടുകള്‍ കഴിയുമ്പോഴേക്കും വ്യൂവേഴ്‌സിന്റെ എണ്ണം കൂടുകയാണ്.

പികെ രാംദാസിന്റെ ആരാണ് സ്റ്റീഫന്‍ നെടുംപള്ളി എന്ന ആവേശം നിറയ്ക്കുന്ന ചോദ്യം അവശേഷിപ്പിച്ചിട്ടാണ് ലൂസിഫര്‍ അവസാനിപ്പിച്ചത്. ലോഞ്ചിങ് വീഡിയോയില്‍ ആ ചോദ്യം ഒരിക്കല്‍ കൂടെ ഊന്നി ചോദിച്ചുകൊണ്ട്. അതിനുള്ള ഉത്തരം തിരഞ്ഞുകൊണ്ടുമാണ് 2 മിനിട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ലോഞ്ചിങ് വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നത്. വീഡിയോയുടെ അവസാനമാണ് അബ്രഹാം ഖുറേഷി അബ്രഹാം എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ മാസ് എന്‍ട്രി. അതാണ് പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നത്. യൂട്യൂബില്‍ അടുത്ത റെക്കോഡ് സൃഷ്ടിക്കാന്‍ ഈ വീഡിയോ ധാരാളം എന്ന് ഇപ്പോള്‍ തന്നെ ഉറപ്പിക്കാം.

- Advertisement -

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് അടക്കമുള്ളവര്‍ രണ്ടാം ഭാഗത്തും ഉണ്ട് എന്ന് തന്നെയാണ് വിവരം. എമ്പുരാനിലൂടെ ലൈക്ക പ്രൊഡക്ഷന്‍സ് മലയാളത്തിലെത്തുന്നു എന്നതാണ് മറ്റൊരു ഇന്‍ട്രസ്റ്റിങ് ഫാക്ട്. ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിയ്ക്കുന്നത്. ഒക്ടോബര്‍ 5 ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായിട്ടാണ് ഇത്തവണ സിനിമ റിലീസ് ആകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week