തിരുവനന്തപുരം: തിരുവനന്തപുരം വിളവൂര്‍ക്കല്ലില്‍ ഗര്‍ഭിണിയെ മര്‍ദിച്ചതായി പരാതി. ബിജെപി വാര്‍ഡ് മെമ്പറുടെ മകളായ രാജശ്രീയെ മര്‍ദിച്ചതായാണ് പരാതി.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാജശ്രീയെ ഒരു സംഘം ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് മലയിന്‍കീഴ് പോലീസിന്റെ നേതൃത്വത്തില്‍ വലിയ സേനാ സന്നാഹത്തെ നിയോഗിച്ചു.
അതേസമയം, സിപിഐഎം പ്രവര്‍ത്തകരുടെ വീട് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നും ഇതേ തുടര്‍ന്ന് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നുവെന്നുമാണ് സിപിഐഎം പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News