KeralaNews

നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയായിരുന്ന ഗർഭിണിയായ മലയാളി യുവതി സൗദിയിൽ മരിച്ചു

റിയാദ്:നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയായിരുന്ന അഞ്ചു മാസം ഗർഭിണിയായ മലയാളി യുവതി സൗദി അറേബ്യയില്‍ മരിച്ചു. തിരൂരങ്ങാടി കുണ്ടൂർ അനസ് ഉള്ളക്കം തയ്യിലിന്റെ ഭാര്യ ജാസിറ (27) ആണ് ഇന്ന് പുലർച്ചെ ജിദ്ദയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാട്ടിൽ പോകുന്നതിന് എംബസിയിൽ പേര് രജിസ്റ്റർ ചെയ്യാനായി കാത്തിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം. യുവതിക്ക് നാലുവയസുള്ള ഒരു ആൺകുട്ടിയുണ്ട്. ജാസിറയുടെ ഭർത്താവ് ജിദ്ദയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker