24.3 C
Kottayam
Saturday, June 6, 2026

ആള്‍ത്താമസമില്ലാത്ത കെട്ടിടത്തില്‍ കുടുങ്ങി ഗര്‍ഭിണി പൂച്ച; ഡി.ജി.പിയുടെ ഇടപെടലില്‍ പുതുജീവന്‍

Must read

കൊച്ചി: ആള്‍ത്താമസമില്ലാത്ത വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ ഡിജിപി ഇടപെട്ട് രക്ഷപ്പെടുത്തി. കൊച്ചിയിലാണ് സംഭവം. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിന് സമീപം ആള്‍താമസമില്ലാതെ ജീര്‍ണ്ണിച്ച വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയ പൂച്ചയെയാണ് രക്ഷപ്പെടുത്തിയത്.

ആളില്ലാത്ത വീട്ടില്‍ രണ്ട് ആഴ്ചയാണ് ഗര്‍ഭിണി പൂച്ച കുടുങ്ങികിടന്നത്. സമീപവാസിയായ സക്കീര്‍ കൊടുത്ത ഭക്ഷണം കഴിച്ചാണ് പൂച്ച ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കാലപഴക്കമുള്ള കെട്ടിടത്തില്‍ കയറി രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.

ഇതോടെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് സക്കീര്‍ പറഞ്ഞു. പോലീസിന് അതിനുള്ള സജ്ജീകരണങ്ങള്‍ ഇല്ലെന്നാണ് ഫോര്‍ട്ട് കൊച്ചി സി ഐ മനുരാജ് അറിയിച്ചത്. പിന്നീട് സക്കീര്‍ ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ മുന്‍പ് ജോലി ചെയ്തിരുന്ന പോലീസുകാരന്‍ പി എസ് രഘുവിനെ വിവരം അറിയിച്ചു.

അദ്ദേഹം രാത്രി തന്നെ ഈ വിവരം ഡിജിപിയും ഫയര്‍ഫോഴ്‌സ് കമാണ്ടന്റ് ജനറലുമായ ഡോ. ബി സന്ധ്യയെ അറിയിച്ചു. ഡിജിപിയുടെ ഇടപെടലിനെ തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ തന്നെ ഫയര്‍ഫോഴ്‌സ് സംഘം എത്തിയെങ്കിലും ജീര്‍ണ്ണിച്ച കെട്ടിടമായതിനാല്‍ രക്ഷപ്പെടുത്താനായില്ല.

- Advertisement -

അതിനാല്‍ രക്ഷാദൗത്യം ഇന്നേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ മട്ടാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പൂച്ചയെ രക്ഷിച്ചത്. ഡിജിപിക്കും ഫയര്‍ഫോഴ്‌സ് മട്ടാഞ്ചേരി യൂണിറ്റിനും, കളമശ്ശേരിയിലെ സിപിഓ രഘു പി എസ്സിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി സക്കീര്‍ റെസാറിയോ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week