ന്യൂഡല്‍ഹി: രാജ്യത്ത് കരുതല്‍ ഡോസിന് അര്‍ഹരായവര്‍ക്ക് ഇന്ന് മുതല്‍ ബുക്കിങ്ങിന് അവസരം. ആദ്യ ഘട്ടത്തില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് കരുതല്‍ ഡോസ്. തിങ്കളാഴ്ച മുതല്‍ കരുതല്‍ ഡോസ് വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കരുതല്‍ ഡോസിന് അര്‍ഹരായവരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇവര്‍ക്ക് നേരിട്ട് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. അല്ലെങ്കില്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കാം. കരുതല്‍ ഡോസിനായി ഇീണശി പ്ലാറ്റ്ഫോമില്‍ പുതിയ രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു.
കരുതല്‍ ഡോസിനായി കോവിന്‍ ആപ്പില്‍ പ്രത്യേകം രജിസ്ട്രഷന്‍ നടത്തേണ്ടതില്ല. രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തുകയോ നേരിട്ട് കേന്ദ്രത്തില്‍ എത്തുകയോ ചെയ്യാം. തിങ്കളാഴ്ച മുതല്‍ ആണ് രാജ്യത്ത് കരുതല്‍ ഡോസിന്റെ വിതരണം തുടങ്ങുന്നത്.
ആദ്യഘട്ടത്തില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരിക്കും കരുതല്‍ ഡോസ് നല്‍കുക. എന്നാല്‍ 60 വയസിന് മുകളില്‍പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ നിര്‍ദേശം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. നേരത്തെ കോവിന്‍ പോര്‍ട്ടല്‍ വഴി രണ്ട് ഡോസ് സ്വീകരിച്ചവരാണ് കരുതല്‍ ഡോസ് സ്വീകരിക്കുന്നത് എന്നതുകൊണ്ടുതന്നെ വീണ്ടും രജിസ്‌ട്രേഷന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്.
ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം 1,17,100 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 302 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 7.74%മാണ്. 27 സംസ്ഥാനങ്ങളിലായി 3007 ഓമൈക്രോണ്‍ കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ വ്യാഴാഴ്ച 15,097 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 15.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദില്ലി ഡിസംബര്‍ 28ന് ശേഷമുള്ള വര്‍ധവ് 30മടങ്ങാണ്. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവില്ല. നിലവില്‍ 1091 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്.
മുംബൈയില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. 20,181 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 16 ശതമാനം ആശുപത്രി കിടക്കകളും രോഗികളാല്‍ നിറഞ്ഞ അവസ്ഥയാണ് മുംബൈയില്‍.
രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ക്വാറന്റൈനില്‍ കഴിയുന്ന രോഗികളെ നിരീക്ഷിക്കാന്‍ ജില്ലാ ഉപജില്ലാ തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.