30.6 C
Kottayam
Friday, June 19, 2026

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹിജാബ് ധരിച്ച പെൺകുട്ടികളുടെ പ്രാർത്ഥനാ ഗാനം, വൈറലായി ചിത്രം

Must read

തിരുവനന്തപുരം: ഹിജാബ് വിവാദം (Hijab Row) രാജ്യമെങ്ങും ചര്‍ച്ചയാകുമ്പോള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) പങ്കെടുത്ത ചടങ്ങിലെ പ്രാര്‍ത്ഥാനാഗാനരംഗവും ചര്‍ച്ചയാകുന്നു. പൂവച്ചല്‍ സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ഹിജാബ് ധരിച്ച പെണ്‍കുട്ടികളുടെ പ്രാര്‍ര്‍ത്ഥനാ ഗാനം.

53 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതായിരുന്നു ചടങ്ങ്. പൂവച്ചല്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത ചടങ്ങിലെ പ്രാര്‍ത്ഥാനാഗാനമാണ് ചര്‍ച്ചയും വൈറലുമാകുന്നത്. സ്‌കൂളിലെ സംഗീത സംഘത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആറ് കുട്ടികളാണ് പ്രാര്‍ത്ഥനാഗാനം അവതരിപ്പിച്ചത്. പ്ലസ്ടു അധ്യാപിക അനുജയാണ് കുട്ടികളെ പാട്ട് പഠിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ചടങ്ങില്‍ പ്രാര്‍ത്ഥനാഗാനം ആലപിക്കാന്‍ കുട്ടികളെ തയ്യാറാക്കണമെന്നായിരുന്നു നിര്‍ദേശം. യാദൃച്ഛികമായി ആറ് കുട്ടികളും ഹിജാബ് ധരിച്ചവരായെന്ന് ജി സ്റ്റീഫന്‍ എംഎല്‍എ പറഞ്ഞു.

കുട്ടികളുടെ പാട്ടും വേഷവും സമൂഹമാധ്യമങ്ങളില്‍ വയറലാകുകയാണ്. കേരളത്തിന്റെ മാതൃകയെന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. കര്‍ണാടകയിലാണ് ഹിജാബ് വിവാദം തലപൊക്കിയത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോടതി കയറി. ഹിജാബ് ധരിച്ച് സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ചാണ് എത്തിയത്. പലയിടങ്ങളിലും വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം കൈയാങ്കളിയായി. തുടര്‍ന്ന് മൂന്ന് ദിവസം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രീ-സ്‌കൂളിന്റെ ഗേറ്റ് തുറന്നുകിടന്നു; കുട്ടി ഓടിയെത്തിയത് റോഡിലേക്ക്; രക്ഷകരായി ലോറി ജീവനക്കാർ

ആലുവ: പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30-ന് ആയിരുന്നു സംഭവം.മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു...

കളി കാര്യമായി! ഖത്തർ താരത്തിന്റെ ഫൗൾ; കാനഡയുടെ ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്, കാലൊടിഞ്ഞു?

വാൻകൂവർ: ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ കാനഡ - ഖത്തർ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ...

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; മുൻതൂക്കം വികസനപദ്ധതികൾക്ക്, അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക്. സദ്ഭരണവും സഹാനുഭൂതിയും മുഖമുദ്രയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യബജറ്റിൽ വികസനപദ്ധതികൾക്കാകും മുൻതൂക്കം. തുറമുഖ കേന്ദ്രികരണ വികസനത്തിനാകും ഊന്നൽ. പരന്ന...

എന്നാലേ എന്നോട് പറ….! മോദി-മെലോണി കൂടിക്കാഴ്ചയും ജയ്ശങ്കറിന്റെ പുഞ്ചിരിയും, സോഷ്യൽ മീഡിയയിൽ കൊടുമ്പിരി കൊണ്ട ചർച്ച

ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന 2026-ലെ ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ നടന്ന സൗഹൃദ സംഭാഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും ആഘോഷമാക്കുകയാണ് നെറ്റിസൺസ്. അവരുടെ...

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം: നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഹർജി കോടതി തള്ളി; സിവിൽ നടപടികളുമായി മുന്നോട്ട് പോകാം

കൊച്ചി: സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ നിവിൻ പോളിയുമായുള്ള കടുത്ത സാമ്പത്തിക തർക്കത്തിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന് കോടതിയിൽ നിന്നും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. 'രാമചന്ദ്ര ബോസ് ആൻഡ്...

Popular this week