24.9 C
Kottayam
Saturday, June 6, 2026

ഞാന്‍ ഭയങ്കര റൊമാന്റിക് ആണ്,പക്ഷേ സ്‌ക്രീനില്‍ അത് കാണിക്കാനാണ് എനിക്ക് കഴിയുക : റൊമാൻസിനെ കുറിച്ച് പ്രയാഗ മാർട്ടിൻ !

Must read

കൊച്ചി:സാഗർ ഏലിയാസ് ജാക്കിയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് പ്രയാഗാ മാർട്ടിൻ. എന്നാൽ പ്രയാഗയുടേതെന്ന് ഓർത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേഷം ഒരു മുറൈ വന്ത് പാർത്തായ ആണ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി പ്രയാഗ മാറിയിരുന്നു.

ഇപ്പോഴിതാ, ഒരു റിലേഷന്‍ഷിപ്പിനെ കുറിച്ചോ പാര്‍ട്ണറെ കുറിച്ചോ ഒന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നിലവില്‍ കരിയറില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും പറയുകയാണ് നടി പ്രയാഗ മാര്‍ട്ടിന്‍. ഒരു ഓൺലൈൻ ചാനലിന് നൽകിയ പ്രയാഗയുടെ അഭിമുഖം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

‘ എന്നെ സംബന്ധിച്ച് പ്രണയം സിനിമയോടാണ്. എനിക്ക് തോന്നുന്നില്ല ആ പ്രണയം എന്നെങ്കിലും കെട്ടടങ്ങിപ്പോകുമെന്ന്. സിനിമയോടുള്ള പ്രണയം മനസിലാക്കാന്‍ പറ്റുന്ന ഒരാള്‍ക്കേ എന്റെ പാര്‍ട്ണര്‍ ആകാന്‍ പറ്റുള്ളൂ,’ . ഏതെങ്കിലും ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഡേറ്റിങ് എന്ന ആശയത്തോടേ തനിക്ക് താത്പര്യമില്ലെന്നും പ്രയാഗ പറഞ്ഞു.

സ്വാഭാവികമായി അത് നടക്കുകയാണെങ്കില്‍ നടന്നോട്ടെ. നാച്ചുറല്‍ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം. ഡേറ്റിങ്ങിന് വേണ്ടി ഒരു പാര്‍ട്ണറെ കണ്ടെത്തുന്നതിനോടോ, എന്തുകൊണ്ട് ഡേറ്റിങ് ആയിക്കൂടാ എന്ന് ചോദിച്ച് അതിലേക്ക് ഇറങ്ങുന്നതിനോടോ എനിക്ക് യോജിപ്പില്ല. എനിക്ക് അതില്‍ താത്പര്യമില്ലെന്ന് മാത്രമേയുള്ളൂ. അതിനോട് യോജിക്കുന്ന ഒരുപാട് പേരുണ്ടാകും. ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയില്ല. എന്റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കും, പ്രയാഗ പറഞ്ഞു.

- Advertisement -

റിയല്‍ ലൈഫില്‍ കുറച്ച് കൂടി പ്രാക്ടിക്കല്‍ ആയിട്ടുള്ള ആളാണ് ഞാനെന്നാണ് തോന്നുന്നത്. ഞാന്‍ ഭയങ്കര റൊമാന്റിക് ആണ്. പക്ഷേ സ്‌ക്രീനില്‍ അത് കാണിക്കാനാണ് എനിക്ക് കഴിയുക. ഒരു നടിയെന്ന നിലയില്‍ സ്‌ക്രീനില്‍ ആ റൊമാന്റിക് വൈബ് കൊണ്ടുവരാന്‍ എനിക്ക് സാധിക്കും. റിയല്‍ ലൈഫില്‍ റൊമാന്‍സ് കാണിക്കുന്ന കാര്യത്തില്‍ ഞാന്‍ ഷൈയാണ് എന്നും പ്രയാഗ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week