കോഴിക്കോട് പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

കോഴിക്കോട്: കൊയിലാണ്ടിയില്‍ അജ്ഞാത സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയി. കൊയിലാണ്ടി ഊരള്ളൂര്‍ മാതോത്ത് മീത്തല്‍ സ്വദേശി അഷ്റഫിനെയാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം.

വീട്ടിലെത്തിയ സംഘം ആദ്യം അഷ്റഫിന്റെ സഹോദരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീടാണ് അഷറഫിനെ കണ്ടത്. തുടര്‍ന്ന് ഇന്നോവ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സഹോദരന്റെ മൊബൈല്‍ ഫോണും തട്ടിയെടുത്തു.

അഷറഫ് ഒരു മാസം മുമ്പാണ് സൗദിയില്‍ നിന്നു നാട്ടിലെത്തിയത്. ഇയാള്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയാറാണെന്ന സംശയത്തിലാണ് പോലീസ്. ദേശീയപാതയിലെ സി.സി.ടി.വി കാമറകളും മറ്റും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

അതേസമയം കൊടുവള്ളി സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സൂചനകളുണ്ട്. കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News