നിവിൻ പോളിയുടെ ‘പ്രതിഛായ’ ഒടിടിയിലേക്ക്; ബി. ഉണ്ണികൃഷ്ണൻ ഒരുക്കിയ പൊളിറ്റിക്കൽ ഫാമിലി ഡ്രാമ ജിയോ ഹോട്ട്സ്റ്റാറിൽ

നിവിൻ പോളിയുടെ ‘പ്രതിഛായ’ ഒടിടിയിലേക്ക്; ബി. ഉണ്ണികൃഷ്ണൻ ഒരുക്കിയ പൊളിറ്റിക്കൽ ഫാമിലി ഡ്രാമ ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ

കൊച്ചി: ബോക്സോഫീസിൽ മികച്ച പ്രതികരണം നേടിയ നിവിൻ പോളി ചിത്രം ‘പ്രതിഛായ’ ഒടിടിയിലെത്തുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ഫാമിലി ഡ്രാമ ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. മാർച്ച് 26-ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

നിവിൻ പോളിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, സായ് കുമാർ, നിഷാന്ത് സാഗർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, ആർജെ വിജിത, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് സഹനിർമാതാക്കൾ. കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായും പ്രവർത്തിച്ചു. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. സതീഷ് എരിയാളത്താണ് വാർത്താപ്രചാരണം നിർവഹിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News