28.2 C
Kottayam
Friday, June 5, 2026

പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കും- ഒളിയമ്പുമായി യു. പ്രതിഭ എം.എൽ.എ

Must read

കൊച്ചി:പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കുമെന്ന് ഫേസ്ബുക്കിൽ കുറിച്ച് യു. പ്രതിഭ എം.എൽ.എ. ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത പുകയുന്നതിനിടയിലാണ് പ്രതിഭയുടെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. പോസ്റ്റ് വിവാദമായതോടെ എം.എല്‍.എ പോസ്റ്റ് പിന്‍വലിച്ചു.

ഒരു വിശദീകരണവും നൽകാതെ പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കുമെന്ന് മാത്രമാണ് കായംകുളം എം.എൽ.എ കുറിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു.

മന്ത്രി ജി. സുധാകരനെ പിന്തുണക്കുന്നവരുടെ കൂടെയാണ് പ്രതിഭ എന്നുള്ളത് കൊണ്ട് തെരഞ്ഞെടുപ്പിൽ പ്രതിഭയ്ക്ക് എതിരേ സുധാകര വിരുദ്ധ പക്ഷം പ്രവർത്തിച്ചു എന്ന രീതിയിൽ മണ്ഡലത്തിനുള്ളിൽ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമാണ് ആരിഫ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിനെതിരെ നടത്തിയ തരംതാഴ്ന്ന പ്രസ്താവന യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പാർട്ടിയുടെ താഴെതട്ടിലുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും വിലയിരുത്തൽ.

നേരത്തെ എതിർ സ്ഥാനാർഥിയായ കോൺഗ്രസിലെ അരിത ബാബുവിനെ മാത്രമാണ് മാധ്യമ പരിഗണന കിട്ടുന്നത് എന്ന രീതിയിൽ ആരോപണവുമായി പ്രതിഭ രംഗത്ത് വന്നിരുന്നു.

- Advertisement -

ആദ്യ പോസ്റ്റ് ചർച്ചയായതിനു പിന്നാലെ അപ്രത്യക്ഷമായി. തുടർന്ന് ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അതും മിനിട്ടുകൾക്കുള്ളിൽ അപ്രത്യക്ഷമായി.തന്റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തതെന്നും മറ്റു അനാവശ്യ ചർച്ചകളിലേക്ക് കൊണ്ടുപോകരുതെന്നുമാണ് രണ്ടാമത്തെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week