26 C
Kottayam
Saturday, June 6, 2026

പുതിയ ഫോട്ടോയുമായി പ്രണവ്; ‘അപ്പൂന്‌ ഓണം ഒന്നുമില്ലേ മാഷേ’ എന്ന് ആരാധകർ

Must read

കൊച്ചി:ലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാൽ. നടൻ മോഹൻലാലിന്റെ മകനെന്ന ​ലേബലിൽ വെള്ളിത്തിരയിൽ എത്തിയ താരത്തിന് ആദ്യ സിനിമ കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകൾ കണ്ട്  ‘മല്ലു സ്പൈഡർമാൻ’ എന്നാണ് ആരാധകർ പ്രണവിനെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ പ്രണവ് പങ്കുവച്ച പുതിയ ഫോട്ടോയും അതിന് വന്ന കമന്റുകളുമാണ് ശ്രദ്ധനേടുന്നത്.

 

യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം എന്ന ക്യാപ്ഷനോടെയാണ് പ്രണവ് മോഹൻലാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു കോഫി ഷോപ്പിൽ എപ്പോഴത്തെയും പോലെ സാധരണ ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി. 

ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യൻ ആണല്ലോ പ്രണവ് എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. എന്തൊരു മനുഷ്യൻ ആണ് ഇത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. ‘ഈ അവസരത്തിൽ പറയാൻ പറ്റുമോ എന്നറിയില്ല എങ്കിലും ഹാപ്പി ഓണം ആശംസകൾ, മകനെ മടങ്ങി വരൂ, അങ്ങനെ വർഷങ്ങൾക്കുശേഷം ഒരു ഫോട്ടോ കാണാൻ സാധിച്ചു, നിങ്ങൾക്ക് ഓണം ഒന്നുമില്ല മാഷേ’, എന്നിങ്ങനെ പോവുകയാണ് കമന്റുകൾ. 

- Advertisement -

ഹൃദയമാണ് പ്രണവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിനീത് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം റിലീസ് ചെയ്തത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. ചിത്രത്തിലെ ​ഗാനങ്ങൾ ഏറെ ജനശ്രദ്ധനേടിയിരുന്നു. കല്യാണിയും പ്രണവും മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. 

- Advertisement -

സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമുള്ള ആളല്ല പ്രണവെന്നും നിര്‍ബന്ധിച്ചാണ് ആദ്യ സിനിമ ചെയ്തതെന്നും പിതാവ് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.’പ്രണവിന് സിനിമയില്‍ അങ്ങനെ അഭിനയിക്കണമെന്ന ആഗ്രഹമുള്ള ആളല്ല. നമ്മള്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുന്ന ആളാണ്. സ്വതന്ത്രനായി സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് പ്രണവ്. അവന് കുറച്ച് സമയം ആവശ്യമാണ്’, എന്ന് മോഹന്‍ലാല്‍ പറയുന്നു. ഹൃദയം ഹിറ്റായപ്പോള്‍ എന്ത് സമ്മാനമാണ് കൊടുത്തതെന്ന ചോദ്യത്തിന്, എന്റെ ഹൃദയം കൊടുത്തുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

അതേസമയം, മായ വലിയൊരു കവയത്രിയൊന്നും അല്ലെന്നും അവര് പണ്ടെഴുതിയ കുറേ കളക്ഷന്‍സ് നമ്മള്‍ കണ്ടു. അതൊരു ബുക്ക് ആക്കാമോ എന്ന് ചോദിച്ചുവെന്നും അതൊരു സക്‌സസ് ആണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. അടുത്തൊരു ബുക് എഴുതാന്‍ കുട്ടിക്ക് കഴിയുമോ എന്നൊന്നും എനിക്കറിയില്ല. അവരെല്ലാം ഫ്രീ തിങ്കേഴ്‌സ് ആണ്. എല്ലാറ്റിനുമുള്ള സ്വാതന്ത്ര്യം നമ്മള്‍ കൊടുത്തിട്ടുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

- Advertisement -

ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രണവ് മോഹന്‍ലാല്‍ ചിത്രമാണ് ‘ഹൃദയം’. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണി നിരന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week