വഴിയരികിലെ ബഞ്ചില്‍ കിടന്ന് ഉറങ്ങി പ്രണവ് മോഹൻലാൽ; താരപുത്രൻ ഇപ്പോൾ എവിടെയാണെന്ന് കണ്ടോ?

കൊച്ചി:താരജാഡയില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുകയാണ് പ്രണവ് മോഹൻലാൽ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും സിനിമാസ്വാദകർക്ക് എന്നും പ്രിയ താരമാണ് പ്രണവ്.

അടുത്തിടെയാണ് പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ സജീവമായത്. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകൾ കണ്ട് ‘മല്ലു സ്പൈഡർമാൻ’ എന്നാണ് ആരാധകർ പ്രണവിനെ വിശേഷിപ്പിച്ചത്.


പ്രണവ് സഞ്ചാര പ്രിയനാണ്. യാത്രയെ ഏറെ പ്രണയിക്കുന്ന താരം യാത്രകള്‍ക്കിടയില്‍ കിട്ടുന്ന ഇടവേളയിലാണ് സിനിമയില്‍ അഭിനയിക്കുന്നത്.

ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. വഴിയരികിലെ ബഞ്ചില്‍ കിടന്ന് ഉറങ്ങുന്ന ചിത്രമാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്.

ഒരു വലിയ പുരാതന കെട്ടിടത്തിനു മുന്നിലുള്ള ചിത്രമാണിത്. സ്ഥലം ഏതെന്നു വ്യക്തമല്ലെങ്കിലും തൊട്ടുപിന്നാലെ പങ്കുവച്ച ചിത്രത്തില്‍നിന്ന്, താരം സ്‌പെയിനില്‍ ആണെന്നാണ് ഈ ചിത്രത്തില്‍ നിന്ന് ആരാധകര്‍ മനസ്സിലാക്കിയെടുത്തിരിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ യൂറോപ്പ് യാത്രയിലാണെന്നും ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് 800 മൈല്‍ കാല്‍നടയായാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നതെന്നും വിനീത് ശ്രീനിവാസന്‍ ഈയിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News