23.8 C
Kottayam
Tuesday, June 9, 2026

ഇതെന്താ ‘കൊതുകുവലയോ? പുതിയ ഫാഷനുമായി എത്തിയ ഉര്‍ഫിയെ എയറിലാക്കി നെറ്റിസണ്‍സ്

Must read

മുംബൈ:വസ്ത്ര ധാരണത്തിലൂടെ വിവാദങ്ങളില്‍ ഇടം പിടിക്കാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഉര്‍ഫി. പച്ച നിറത്തിലുള്ള നെറ്റിന്റെ വസ്ത്രമാണ് ഉര്‍ഫി ധരിച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള ബിക്കിനി ധരിച്ച് അതിന് മുകളിലാണ് ഉര്‍ഫി നെറ്റ് ധരിച്ചിരിക്കുന്നത്. മാസ്‌ക് പോലെ മൂക്ക് വരെ മൂടുന്നതാണ് വസ്ത്രം.

ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്ന ഉര്‍ഫിയുടെ വീഡിയോ എത്തിയതോടെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളുമാണ് നടിയ്‌ക്കെതിരെ ഉയരുന്നത്. ‘കൊതുകുവല ധരിച്ചതാണോ?’ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ‘കൊറോണ വൈറസ് ആയിട്ടുണ്ട്’, ‘ഗ്രീന്‍ ഏലിയന്‍’ എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.

- Advertisement -

എന്നാല്‍ സോഷ്യല്‍ മീഡിയ കമന്റുകളോ ട്രോളുകളോ വിമര്‍ശനങ്ങളോ ഒന്നും തന്നെ ബാധിക്കില്ലെന്ന് ഉര്‍ഫി ജാവേദ് തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്ക് തൊലിക്കട്ടി കൂടുതലാണ്, അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ ഒന്നും തന്റെ സമാധാനത്തെ തകര്‍ക്കാറില്ല എന്നാണ് ഉര്‍ഫി പറഞ്ഞത്.

- Advertisement -

നിലവില്‍ സ്പഌസ്റ്റ്‌വില്ല എന്ന ഷോയുടെ നാലാം എപ്പിസോഡില്‍ മത്സരിക്കുകയാണ് ഉര്‍ഫി. ഷോയില്‍ ജഡ്ജ് ആയ സണ്ണി ലിയോണ്‍ ഉര്‍ഫിയുടെ വസ്ത്രധാരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അരയന്നങ്ങളുടെ ഡിസൈനുള്ള ഉര്‍ഫിയുടെ കറുപ്പ് വസ്ത്രമാണ് സണ്ണിക്ക് ഇഷ്ടപ്പെട്ടത്.

- Advertisement -

അഭിനന്ദിച്ചതോടെ ഉര്‍ഫി അതിന് മറുപടിയും നല്‍കുന്നുണ്ട്. സണ്ണിക്ക് തന്നോട് മത്സരിക്കാം എന്നാല്‍ തന്റെ വസ്ത്രങ്ങളോട് മത്സരിക്കാനാവില്ല എന്നാണ് ഉര്‍ഫി പറഞ്ഞത്. എഴുത്തുകാരന്‍ ചേതന്‍ ഭഗത് ഉര്‍ഫിക്കെതിരെ പ്രതികരിച്ചിരുന്നു. പുരുഷന്മാരെ വഴി തെറ്റിക്കുന്നതാണ് നടിയുടെ വസ്ത്രധാരണം എന്നായിരുന്നു ചേതന്‍ ഭഗത് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week