ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ച സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും പരിശോധനയ്ക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ചയായി ചികിത്സയിലാണ് അമിത് ഷാ. ഹരിയാന ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ധര്‍മേന്ദ്രപ്രധാനും ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News