കൊവിഡ് കാലത്ത് സഹായം നൽകി സമ്പാദ്യം ക്ഷയിച്ചു,വായ്പയെടുത്ത് സഹായത്തിനൊരുങ്ങി സിനിമാതാരം

ചെന്നൈ: തന്റെ സമ്പാദ്യം തീര്‍ന്നാലും ലോക്​ഡൗണില്‍ കുടുങ്ങിയവരെ സഹായിക്കാനായി ലോണ്‍ എടുക്കുമെന്ന് നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണെടുത്തായാലും സഹായിക്കും. കാരണം, എനിക്ക് ഇനിയും സമ്പാദിക്കാന്‍ സാധിച്ചേക്കും. ഇപ്പോള്‍ പലരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അല്പം മനുഷ്യപ്പറ്റാണ് ആവശ്യമെന്ന്​ തോന്നുന്നു. ഇതിനെ നമുക്ക്​ ഒരുമിച്ച്‌ നേരിടാം. പൊരുതി ജയിക്കാമെന്നും താരം കുറിച്ചു.

1000ത്തോളം കുടുംബങ്ങളെയാണ് ലോക്​ഡൗണില്‍ പ്രകാശ്‌രാജ് ഫൗണ്ടേഷ​ൻ സഹായിച്ചത്. തന്റെ വീട്ടിലും ഫാമിലും പ്രൊഡക്ഷന്‍ ഹൗസിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്​ മൂന്ന്​ മാസത്തെ ശമ്പളം പ്രകാശ്​ രാജ്​ മുന്‍കൂറായി നല്‍കിയിരുന്നു. കൂടാതെ 30 ദിവസവേതനക്കാരെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ താമസിപ്പിക്കുകയും ചെയ്​തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News