30.6 C
Kottayam
Friday, June 19, 2026

ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രഭാസ്

Must read

ആദിപുരുഷില്‍ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകള്‍ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി സനോന്‍ നന്ദി അറിയിക്കുകയും അടുത്ത ഷൂട്ടിങ് ഷെഡ്യൂളില്‍ നേരിട്ട് കാണാമെന്ന പ്രതീക്ഷ പങ്കു വെക്കുകയും ചെയ്തു.

പ്രഭാസിന് പിന്നാലെ സംവിധായകന്‍ ഓം റൗട്ടും ജന്മദിനാശംസകള്‍ നേര്‍ന്നു. പ്രഭാസും കൃതിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് ആദിപുരുഷ്. രാമായണ കഥയെ ആസ്പദമാക്കി ത്രിഡി രൂപത്തിലാണ് ഓം റൗട്ട് ചിത്രം ഒരുക്കുന്നത്. പ്രമുഖ താരം സെയ്ഫ് അലിഖാന്‍ രാവണനായാണ് ചിത്രത്തില്‍ എത്തുന്നത്. അതേസമയം, രാമനായി പ്രഭാസും സീതയായി കൃതിയും വേഷമിടു. എന്നാല്‍ പ്രധാന കഥാപാത്രകളുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

നടന്‍ സണ്ണി സിംഗും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശ്രീരാമന്റെ സഹോദരന്‍ ലക്ഷ്മണനായിട്ടാണ് സണ്ണി സിംഗ് വേഷമിടുന്നതെന്നാണ് വിവരം. ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍.

ഹിന്ദി, തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്കും മറ്റ് നിരവധി വിദേശ ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. ടി-സീരിസ്, റെട്രൊഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍പ് നിര്‍മ്മിക്കുന്ന സിനിമ 2022 ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച്ടവറിന് 2 കോടി; യുവാക്കളെ ലക്ഷ്യമിട്ട് കേരള ബജറ്റ്

തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന്...

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിലെ വകയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

പ്രീ-സ്‌കൂളിന്റെ ഗേറ്റ് തുറന്നുകിടന്നു; കുട്ടി ഓടിയെത്തിയത് റോഡിലേക്ക്; രക്ഷകരായി ലോറി ജീവനക്കാർ

ആലുവ: പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30-ന് ആയിരുന്നു സംഭവം.മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു...

കളി കാര്യമായി! ഖത്തർ താരത്തിന്റെ ഫൗൾ; കാനഡയുടെ ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്, കാലൊടിഞ്ഞു?

വാൻകൂവർ: ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ കാനഡ - ഖത്തർ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ...

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; മുൻതൂക്കം വികസനപദ്ധതികൾക്ക്, അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക്. സദ്ഭരണവും സഹാനുഭൂതിയും മുഖമുദ്രയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യബജറ്റിൽ വികസനപദ്ധതികൾക്കാകും മുൻതൂക്കം. തുറമുഖ കേന്ദ്രികരണ വികസനത്തിനാകും ഊന്നൽ. പരന്ന...

Popular this week