EntertainmentNationalNews

പ്രതിഫലം 25% വര്‍ധിപ്പിച്ച് പ്രഭാസ്; താരം വാങ്ങുന്നത് 120 കോടി യോളം രൂപ; കടുത്ത ആശങ്കയില്‍ നിര്‍മാതാക്കള്‍

ഹൈദരാബാദ്‌:തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് പ്രഭാസ്. ഇപ്പോഴിതാ തന്റെ പ്രതിഫലം 25% വര്‍ധിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന സിനിമയോടെയാണ് നിര്‍മ്മാതാക്കളില്‍ നെഞ്ചിടിപ്പ് ഉണ്ടാക്കി താരം പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുന്നത്. 120 കോടി യോളം രൂപയാണ് പ്രഭാസിന്റെ പ്രതിഫലമെന്നും തുടര്‍ന്ന് നിര്‍മാതാക്കള്‍ കടുത്ത ആശങ്കയിലാണെന്നും ആണ് റിപ്പോര്‍ട്ടുകള്‍.

രാമായണം പ്രമേയമാകുന്ന ആദിപുരുഷ് എന്ന ചിത്രം ത്രീഡി രൂപത്തിലാണ് ഒരുക്കുന്നത്. സെയ്ഫ് അലി ഖാന്‍ ആണ് ചിത്രത്തില്‍ വില്ലന്‍. നായിക കൃതി സനോണ്‍. ടി സീരീസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന വിശേഷണവുമായാണ് ആദിപുരുഷ് വരാന്‍ പോകുന്നത്.

പ്രൊഡക്ഷന്‍ ചെലവു തന്നെ 500 കോടി രൂപക്ക് മുകളില്‍ ആണ്. മാര്‍ക്കറ്റിങ്ങിനും പബ്ലിസിറ്റിക്കും തുക വേറെ. വിഎഫ്എക്‌സ് കൂടുതലായി വേണ്ടിവരുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണ്. കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിന്റെ ‘സലാര്‍’ ആണ് പ്രഭാസിന്റെ അടുത്ത ചിത്രം.

ബാഹുബലിയുടെ വിജയത്തിനു ശേഷമാണ് പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി ഉയരുന്നത്. പിന്നീട് ചെയ്ത ‘സാഹോ’ സാമ്പത്തികമായി വിജയിച്ചുവെങ്കിലും പ്രേക്ഷകപ്രീതി കുറഞ്ഞ ചിത്രമായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ‘രാധേ ശ്യാം’ പരാജയമായിരുന്നു. ഇതെല്ലാം നിര്‍മാതാക്കളുടെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker