എൻ്റെ ഭർത്താവിനെ അധികമാർക്കും അറിയില്ലായിരുന്നു; ഭർത്താവ് ക്യാമറയ്ക്ക് മുന്നില്‍ വരാത്തതിനെ കുറിച്ച് നടി മീന
ജൂണ്‍ ഇരുപത്തിയെട്ടിനാണ് നടി മീനയുടെ ഭര്‍ത്താവിന്റെ വിയോഗമുണ്ടാവുന്നത്. അസുഖബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ താരഭര്‍ത്താവ് അന്തരിക്കുകയായിരുന്നു. പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും പുറത്ത് വരാനുള്ള ശ്രമത്തിലാണ് മീനയും മകള്‍ നൈനികയും. ഇതിനിടെ ജഗദീഷ് അവതാരകനാവുന്ന ടെലിവിഷന്‍ എന്ന പരിപാടിയിലും നടി പങ്കെടുത്തിരുന്നു.
പരിപാടിയുടെ പ്രൊമോ വന്നതിന് പിന്നാലെയാണ് മീനയുടെ ഭര്‍ത്താവ് മരിച്ചത്. ശേഷം രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ എപ്പിസോഡ് പുറത്ത് വരുന്നത്. അഭിമുഖത്തിനിടെ തന്നെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ മീന പങ്കുവെച്ചിരുന്നു. അതിലൊന്ന് മീന ദേഷ്യപ്പെടുമോ എന്നതും ഭര്‍ത്താവിന്റെ സ്വഭാവം എങ്ങനെയാണെന്നതുമാണ്.
‘മീനയെ ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നാണ് സുഹൃത്ത് പറയുന്നത്. രണ്ട് സിനിമകള്‍ മീനയുടെ കൂടെ ചെയ്തു. ആ സമയത്തൊന്നും ദേഷ്യം പിടിച്ചിട്ടില്ല. സിനിമയില്‍ അഭിനയിക്കാന്‍ കൊടുത്താല്‍ നന്നായി ദേഷ്യം കാണിച്ച് അഭിനയിക്കും. അതല്ലാതെ ചിരിച്ച മുഖവുമായിട്ടേ കണ്ടിട്ടുള്ളുവെന്ന് സുഹൃത്ത് പറഞ്ഞു. എന്നാല്‍ ഇക്കാര്യം എന്റെ മകള്‍ കേട്ടാല്‍ അത്ഭുതപ്പെടുമെന്നാണ് മീന അഭിപ്രായപ്പെട്ടത്. അവള്‍ക്കറിയാം ഞാന്‍ എത്രത്തോളം ദേഷ്യപ്പെടുമെന്ന് നടി പറയുന്നു’.
മീന സെറ്റിലേക്ക് വന്നാല്‍ അറിയാം. കാരണം ചിരിച്ച് കൊണ്ടായിരിക്കും കയറി വരിക. അപ്പോഴെക്കും മീന വന്നെന്ന് പറഞ്ഞ് എല്ലാവരും തയ്യാറാവുമെന്നും സുഹൃത്ത് സൂചിപ്പിച്ചു. മീന ആരോടും ചൂടാവാറില്ലേ എന്ന ജഗദീഷിന്റെ ചോദ്യത്തിന് ‘എനിക്ക് നന്നായി ദേഷ്യം വരുമെന്നാണ് മീന പറയുന്നത്. മേഡത്തിന് കോപം വരുമോ ഇല്ലയോ എന്ന് എന്റെ അസിസ്റ്റന്റിനോട് ചോദിച്ചാല്‍ മതി. അവര്‍ പറയും.
എന്നെ അയാള്‍ക്ക് പേടിയാണ്. കാരണം ഞാനൊരു പെര്‍ഫഷനിസ്റ്റാണ്. എന്റെ കൂടെയുള്ളവരും പെര്‍ഫെക്ടായി ചെയ്യണം. അറിയുന്ന ജോലിയാണ്. ദിവസവും വന്ന് ചെയ്യുന്നതാണ്. അത് ചുമ്മാതെ വന്ന് ചെയ്യുന്നത് പോലെ കാണിച്ചാല്‍ എനിക്കത് ഇഷ്ടപ്പെടില്ല. ഞാന്‍ എന്റെ ദേഷ്യം പുറത്തെടുക്കുമെന്നും മീന പറയുന്നു.
ഇതിനിടെ ഭര്‍ത്താവ് വിദ്യാസാഗറിനെ കുറിച്ചും നടി പറഞ്ഞു. എന്റെ ഭര്‍ത്താവിനെ അധികമാര്‍ക്കും അറിയില്ല. ഞാന്‍ എത്രയോ സിനിമകളും ഫോട്ടോഷൂട്ടുമൊക്കെ ചെയ്തിട്ടുള്ള ആളാണ്. പക്ഷേ എന്റെ ഭര്‍ത്താവിന് ക്യാമറയ്ക്ക് മുന്നില്‍ വരുന്നത് നാണക്കേടാണ്. ഫോട്ടോ എടുക്കാന്‍ വരാറേയില്ല.
വിവാഹത്തിന് പിന്നെ മറ്റ് വഴികളൊന്നും ഇല്ലാത്തത് കൊണ്ട് പുള്ളി നിന്ന് തന്നതാണ്. മകള്‍ നൈനിക നാലര വയസുള്ളപ്പോഴാണ് വിജയിയുടെ കൂടെ അഭിനയിക്കുന്നത്. ഞാനും അതേ പ്രായത്തില്‍ തന്നെയാണ് അഭിനയ രംഗത്തേക്ക് വന്നതെന്ന് മീന പറയുന്നു.