കോട്ടയം: ഇടതുമുന്നണിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്ന് എൻസിപി നേതാവും പാലാ എംഎൽഎ മാണി സി കാപ്പൻ. യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ഇടതുമുന്നണിക്ക് ഒപ്പം തന്നെ നിന്ന് മുന്നോട്ട് പോകും. മുന്നണിയിൽ ഇത് വരെ പാലാ സീറ്റ് ചർച്ചയായിട്ടില്ല. വെള്ളിയാഴ്ച എൻസിപി യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നുംമാണി സി കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News