24.3 C
Kottayam
Saturday, June 6, 2026

ജോസ് കെ മാണി വിഭാഗം യുഡിഎഫിനൊപ്പം ചേർന്ന് നേടിയ എംഎൽഎ, എം പി സ്ഥാനങ്ങൾ ഉൾപ്പെടെ രാജിവയ്ക്കണമെന്ന് പി ജെ ജോസഫ്

Must read

കോട്ടയം: ധാർമികതയുണ്ടെങ്കിൽ ജോസ് കെ മാണി വിഭാഗം യുഡിഎഫിനൊപ്പം ചേർന്ന് നേടിയ എംഎൽഎ, എം പി സ്ഥാനങ്ങൾ ഉൾപ്പെടെ രാജിവയ്ക്കണമെന്ന് പി ജെ ജോസഫ്. തൊടുപുഴയിൽ കാണാമെന്ന ജോസ് കെ മാണിയുടെ വെല്ലുവിളി സ്വാഗതം ചെയ്യുന്നുവെന്നും പി ജെ ജോസഫ് പറഞ്ഞു.

പാലയിൽ വഞ്ചിച്ചത് ജോസ് കെ മാണി തന്നെയാണെന്നും ചിഹ്നം കൊടുത്തില്ലെന്നു പറയുന്നത് തെറ്റാണെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. പാലാ ഉപതെരെഞ്ഞെടുപ്പിൽ ചിഹ്നം മാണി സാർ എന്നു പറഞ്ഞത് ജോസ് കെ മാണിയാണ്. നിയമസഭയിൽ മാണി സാറിനെ ബഡ്ജറ്റ്‌ അവതരിപ്പിക്കാൻ സമ്മതിക്കാത്തവരുടെ കൂടെയാണ് പോയിരിക്കുന്നത്.

യുഡിഎഫ്ന്റെ മുന്നണിമര്യാദകൾ ജോസ് കെ മാണി പാലിച്ചില്ലെന്നും പി ജെ ജോസഫ് ആരോപിച്ചു. യുഡിഎഫ് വിട്ട് പോകാനുള്ള കാരണം ആരോ പിന്നിൽ നിന്നും കുത്തി എന്നാണ് പറയുന്നത്. താൻ രാജ്യ സഭ സീറ്റ്‌ ആവശ്യപ്പെട്ടിട്ടില്ല. ധാർമികതയുണ്ടെങ്കില്‍ യുഡിഎഫിൽ നിന്നു ജയിച്ച എല്ലാവരും സ്ഥാനമാനങ്ങൾ രാജിവെക്കണമെന്നും പിന്നിൽ നിന്ന് കുത്തിയതാരെന്ന് ജോസ് കെ മാണി വ്യക്തമാക്കണമെന്നും പി ജെ ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ജോസ് കെ മാണി എന്നാൽ തോമസ് ചാഴിക്കാടൻ എം പി സ്ഥാനം രാജി വയ്ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week