‘ഉച്ചയ്ക്ക് മീനും കൂട്ടി ചോറുണ്ടതാണ്, കുഞ്ഞനെ കാണാതായിട്ട് രണ്ടാഴ്ച’; വളര്‍ത്തുപൂച്ചയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1000 രൂപ പ്രതിഫലം! പോസ്റ്റര്‍

കാസര്‍കോട്: കാണാതായ വളര്‍ത്തുപൂച്ചയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് കുടുംബം. മേലാങ്കോട് സ്വദേശിയായ ആര്‍ക്കിടെക്ട് രാഹുല്‍ രാഘവനാണ് കുഞ്ഞന്‍ എന്ന പൂച്ചയെ കണ്ടെത്താന്‍ പോസ്റ്റര്‍ പതിച്ചത്. വീടിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ 20 ഓളം സ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് കുഞ്ഞനെ കാണാതായത്. ഉച്ചയ്ക്ക് മീനും കൂട്ടി ചോറുണ്ടശേഷം കാണാതാവുകയായിരുന്നു. പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഏറണാകുളത്ത് വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് രാഹുലിന് പൂച്ചക്കുട്ടിയെ കിട്ടിയത്. പരിക്കേറ്റ് അവശനായ പൂച്ചക്കുട്ടിയെ സുഹൃത്തിന് വഴിയില്‍ നിന്നു കിട്ടിയതാണ്. രാഹുലും ഭാര്യ സീനുവും ചേര്‍ന്ന് പൂച്ചക്ക് പ്രഥമ ശുശ്രൂഷ നല്‍കി പരിപാലിച്ചു തുടങ്ങി. കുഞ്ഞനെന്ന് പേരിട്ടു.

മേലാങ്കോട്ടെ വീട്ടിലെത്തിച്ച കുഞ്ഞന് വിഐപി പരിഗണനയാണ് ഇവിടെ ലഭിച്ചത്. വീട്ടിലെ അംഗങ്ങള്‍ക്കൊപ്പം ഉറക്കം. ദിവസവും മീനും ഇറച്ചിയും വില കൂടിയ ബിസ്‌ക്കറ്റും ഭക്ഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News