പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ മുത്താരമ്മന്‍കോവില്‍ – സെന്റ് ലൂക്ക് ആശുപത്രി റോഡില്‍ സ്വകാര്യവ്യക്തിയുടെ ഗേറ്റിന് മുന്നില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത കാറില്‍ രസകരമായ പോസ്റ്റര്‍. എനിക്ക് വണ്ടിയുണ്ടെങ്കിലും വിവരമില്ലെന്ന് മനസിലായല്ലോ’ എന്നാണ് ഡ്രൈവര്‍ സീറ്റ് ഭാഗത്തെ വിന്‍ഡോ ഗ്‌ളാസിലും കാറിന്റെ പിന്നിലും പോസ്റ്റര്‍ പതിച്ചത്.
ഗേറ്റിന് മുന്നില്‍ തടസമുണ്ടാക്കിയും റോഡിലേക്ക് ഇറക്കിയും മറ്റ് വാഹനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കി പാര്‍ക്ക് ചെയ്തതിന് ഏതോ വഴി യാത്രക്കാരന്‍ പതിച്ചതാണ് പോസ്റ്റര്‍. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് കാര്‍ പാര്‍ക്ക് ചെയ്തത്.
സമീപത്തെ ആശുപത്രിയിലേക്കും ജില്ലാ മൃഗാശുപത്രിയിലേക്കും പോകാനുള്ള റോഡിലാണ് തടസമുണ്ടാക്കി കാര്‍ പാര്‍ക്ക് ചെയ്തത്. റോഡിന്റെ ഒരു വശത്ത് ഓട നിര്‍മ്മാണം നടക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News