25.9 C
Kottayam
Wednesday, May 22, 2024

ശ്രീ റെഡ്ഡിയുടെ വസ്ത്രം അഴിച്ച് സമരം,പണം നല്‍കി ചെയ്യിച്ചതോ? തുറന്നുപറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍

Must read

ഹൈദരാബാദ്‌:തെലുഗു സിനിമ ഇന്‍ഡസ്ട്രിയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവമായിരുന്നു നടി ശ്രീ റെഡ്ഡി ഫിലിം ചേംബറിന് മുന്നില്‍ തന്റെ മേല്‍ വസ്ത്രം അഴിച്ച് പ്രതിഷേധിച്ചത്. കാസ്റ്റിംഗ് കൗച്ചിനെതിരെയും തെലുഗു സിനിമാ വ്യവസായത്തില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ ലഭിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു നടിയുടെ സമരം. ഇത് തെലുഗുവില്‍ വലിയ കോളിളക്കങ്ങള്‍ തന്നെ സൃഷ്ടിച്ചു.

2018ലാണ് നടി ഹൈദരാബാദിലെ മൂവീ ആര്‍ടിസ്റ്റ് അസോസിയേഷനിന് ഓഫീസിന് മുന്നിലെ റോഡില്‍ വെച്ച് മേല്‍വസ്ത്രം ഊരി പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് ശേഷം അന്ന് ശ്രീറേഡ്ഡി ട്വീറ്റ് ചെയ്തത് ഇത് ടോളിവുഡിന് കറുത്ത ദിനമാണ് എന്നാണ്. തനിക്ക് മാത്രമല്ല, ടോളിവുഡിന്റെ ദേവതയ്ക്കും തെലുഗു സ്ത്രീകള്‍ക്കും കറുത്ത ദിനമാണ്. തന്റെ യുദ്ധം തുടരുക തന്നെ ചെയ്യും എന്നായിരുന്നു അന്ന് ശ്രീ റെഡ്ഡി പോസ്റ്റ് ചെയ്തത്.

ഈ പ്രതിഷേധത്തിലൂടെ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ വരണമെന്നല്ല ആഗ്രഹിച്ചത്, എന്റെ ശരീരത്തെ വിമര്‍ശിക്കരുത്. തനിക്ക് അഭിനയത്തില്‍ താതപര്യമില്ലെന്നും അന്ന് ശ്രീ റെഡ്ഡി സോഷ്യല്‍ മീഡിയിയില്‍ കുറിച്ചു. താന്‍ അഭിനയിക്കുകയോ അഭിനയിക്കാതിരിക്കുകയോ ചെയ്യാം. പക്ഷെ തെലുങ്കിലെ സ്ത്രീകളെ ടോളിവുഡിലെത്തിക്കുന്നതില്‍ വിജയിക്കുമെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

ഈ പ്രതിഷേധത്തിന് പിന്നില്‍ ടിവി 5 മാധ്യമപ്രവര്‍ത്തകനായ മൂര്‍ത്തിയാണെന്ന് വ്യാപകമായ ആരോപണം ഉണ്ടായിരുന്നു. മൂര്‍ത്തി ശ്രീ റെഡ്ഡിയെ ചാനല്‍ ചര്‍ച്ചകളില്‍ ഇരുത്തുകയും അവരെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രീ റെഡ്ഡിക്ക് മൂര്‍ത്തി പണം നല്‍കിയാണ് കൊണ്ടു വന്നതെന്ന് വരെ ആരോപണം ഉയര്‍ന്നിരുന്നു.

ഇന്ന് പ്രതിനിധി 2 എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ മൂര്‍ത്തി ചിത്രത്തിന്റെ പ്രമോഷനിടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കുകയാണ്. പ്രതിഷേധങ്ങള്‍ക്കായി ശ്രീ റെഡ്ഡിക്ക് താന്‍ പണം നല്‍കിയെന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്. അന്ന് ആ സംഭവം നടക്കുമ്പോള്‍ താന്‍ ആ പഞ്ചായത്തില്‍ പോലും ഇല്ലായിരുന്നുവെന്നുമാണ് മൂര്‍ത്തി പറഞ്ഞത്.

താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. ആരുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയിട്ടുമില്ല. രണ്ട് ദിവസം മുമ്പ് വന്ന് അവര്‍ ഇങ്ങനെ ഒരു പ്രതിഷേധം നടത്താന്‍ പോവുകയാണെന്ന് പറഞ്ഞു. അവര്‍ അത് ചെയ്യുമെന്നും ഉറപ്പിച്ചു. ഇത് കേട്ടപ്പോള്‍ താനും കരാട്ടെ കല്യാണിയും അവരെ ശാസിച്ചിരുന്നു എന്നും മൂര്‍ത്തി പറഞ്ഞു.

ഞാന്‍ ആ സമയത്ത് ഹൈദരാബാദില്‍ ഇല്ല. എന്റെ അമ്മയ്ക്ക് സുഖമില്ലാത്തിതിനാല്‍ ഞാന്‍ അവരുടെ അടുത്തായിരുന്നു. രണ്ട് ദിവസം ആശുപത്രിയില്‍ നിന്നിട്ടാണ് ഞാന്‍ വരുന്നത്. തിരിച്ചെത്തിയപ്പോഴാണ് ശ്രീ റെഡ്ഡി ഇങ്ങനെ ഒരു പ്രതിഷേധം ഒറ്റയ്ക്ക് നടത്തിയതായി അറിഞ്ഞത്. കാസ്റ്റിംഗ് കൗച്ചിനെതിരെയും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനെതിരെയുമായിരുന്നു അവരുടെ സമരം. ഞാന്‍ അതിനെ അവരെ പിന്തുണച്ചു,’ മൂര്‍ത്തി പറഞ്ഞു.

ഞാന്‍ ശ്രീ റെഡ്ഡിയെ അല്ല, അവരുടെ സമരത്തിനുള്ള കാരണത്തെയാണ് പിന്തുണച്ചത്. ഞാന്‍ ഇപ്പോഴും അത് തന്നെ പറയുമെന്നും മൂര്‍ത്തി പറഞ്ഞു. എത്തിക്കല്‍ ജേണലിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന മൂര്‍ത്തി സംവിധായകനാകുന്ന ചിത്രമാണ് പ്രതിനിധി 2, നാരാ രോഹിത് ശ്രീലീല എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പ്രതിനിധി 2.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week