പ്രവര്‍ത്തകരുടെ വികാരം മാനിക്കണം; സി.കെ ജാനുവിനെതിരെ ബത്തേരിയില്‍ പോസ്റ്റര്‍

വയനാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കെ ജാനുവിന് എതിരെ ബത്തേരിയില്‍ പോസ്റ്റര്‍. ബത്തേരിയില്‍ സികെ ജാനു വേണ്ടെന്നാണ് പോസ്റ്ററിലെ ആവശ്യം. പ്രവര്‍ത്തകരുടെ വികാരം മാനിക്കണം. സേവ് ബിജെപിയുടെ പേരിലാണ് ബത്തേരി ടൗണില്‍ പോസ്റ്റര്‍. ശബരിമല വിഷയത്തില്‍ സി കെ ജാനു സര്‍ക്കാരിനെ പിന്തുണച്ചുവെന്നും പോസ്റ്ററിലുണ്ട്.

നേരത്തെ എന്‍ഡിഎയില്‍ ചേര്‍ന്ന സി കെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ ഘടകം രംഗത്തെത്തിയിരുന്നു. മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം.

ഒരിടവേളക്ക് ശേഷം എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയ സികെ ജാനു ബത്തേരിയിലോ മാനന്തവാടിയിലോ മത്സരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനവേദിയില്‍ വെച്ചാണ് സി കെ ജാനു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്. എന്നാല്‍ മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ സി കെ ജാനുവിനെ ജില്ലയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്റെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News