ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജയിലിലായി; ജ്യാമ്യത്തിലിറങ്ങിയ ശേഷം അതേ പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് പിടിയില്‍

കുളത്തൂപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവാവ് രണ്ടാം തവണയും പോലീസ് പിടിയില്‍. കുളത്തൂപ്പുഴ മഠത്തിക്കോണം അനീഷ് ഭവനില്‍ അജിത് (22) നെയാണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരു വര്‍ഷം മുമ്പ് ഇയ്യാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് പ്രതിയെ പോക്‌സോ ചുമത്തി കുളത്തൂപ്പുഴ പോലീസ് പിടികൂടിയത്. എന്നാല്‍ പ്രതിയായ അജിത് മൂന്നുമാസം മുന്‍പ് ജ്യാമ്യത്തിലിയിറങ്ങിയിരുന്നു.

അതേസമയം കഴിഞ്ഞദിവസമാണ് പ്രതി വീണ്ടും ഇതേ പെണ്‍കുട്ടിയെ ആളില്ലാത്ത ബന്ധുവീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇത് സംബന്ധിച്ച് സമീപവാസികളായ നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് ഇയ്യാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News