28.1 C
Kottayam
Sunday, June 7, 2026

പൂർണനഗ്നനായി അഭിനയിക്കേണ്ടി വന്നെന്ന് യുവനടൻ; 90% നഗ്നതയാവാമെന്ന് ധാരണയെന്ന് സംവിധായിക, വിവാദം കത്തുന്നു

Must read

കൊച്ചി: അശ്ലീല ഒടിടി സീരീസിൽ പൂർണനഗ്നനായി അഭിനയിക്കേണ്ടി വന്നുവെന്ന് നായകനായി അഭിനയിച്ച യുവനടൻ. കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തിയായിരുന്നു അഭിനയിപ്പിച്ചതെന്നും യുവനടൻ വെളിപ്പെടുത്തി. അതേസമയം, 90 ശതമാനം നഗ്നതയാവാമെന്ന് ധാരണയുണ്ടെന്ന് ചിത്രത്തിന്റെ സംവിധായിക പ്രതികരിച്ചു.

സീരീസിലെ അഭിനേതാക്കൾ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയെന്നും സംവിധായിക പറഞ്ഞു. സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനും എതിരെ യുവനടന്‍ പരാതി നല്‍കിയതിനു പിന്നാലെ ചിത്രത്തിന്റെ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.

അതിനിടെ, യുവനടൻ അശ്ലീല ഒടിടി സീരീസിന്റെ കരാറിൽ ധാരണയാവുന്നതിന്റെ ദൃശ്യം ഒടിടിക്കാർ പുറത്തുവിട്ടു. നടൻ കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ കുറച്ച് ചിത്രീകരിച്ച ശേഷമാണ് കരാറിൽ ഒപ്പുവയ്പ്പിച്ചത്.

- Advertisement -

- Advertisement -

അതുവരെ അശ്ലീല സീരീസിന്റെ ചിത്രീകരണമാണെന്ന് പറഞ്ഞിരുന്നില്ല. ആദ്യമായി നായകാനാകുന്നുവെന്നതിന്റെ ടെൻഷനിൽ കരാർ പൂർണമായി വായിച്ചുനോക്കാൻ കഴിഞ്ഞില്ലെന്ന് യുവനടൻ പറഞ്ഞു.

ഒപ്പുവച്ചശേഷമാണ് അശ്ലീല സീരീസ് ആണെന്ന് അറിയിച്ചത്. തുടർന്ന് അഭിനയിക്കാൻ കഴിയില്ലെന്ന് യുവനടൻ പറഞ്ഞെങ്കിലും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു.

അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. ഏഴുവർഷമായി സിനിമ–സീരിയിൽ മേഖലയിലുള്ള തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവനടനെ സുഹ‍ൃത്താണ് ഒടിടി സീരീസിലേക്ക് ക്ഷണിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week