കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഒരു കൂട്ടം യുവാക്കള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘പോരാട്ടം’
കൊച്ചി; ലോകം ഒന്നാകെ കൊവിഡിനെതിരായ അതിജീവനത്തില്‍ പങ്കുചേരുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നവര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് കൊച്ചിയിലെ ഒരുകൂട്ടം യുവാക്കള്‍. കൊവിഡിനെ തുരത്താനുള്ള യജ്ഞത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പ്രചോദനവും പിന്തുണയുമാവുകയാണ് ‘പോരാട്ടം’ എന്ന് പേരിട്ടിരിക്കുന്ന ഗാനം.
<p>മലയാളവും തമിഴും ഇഴ ചേര്‍ന്ന ഒരു ദ്വിഭാഷ ഗാനമായ ‘പോരാട്ടം’ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ ചേര്‍ന്ന് രൂപം നല്‍കിയ അണ്‍ടാഗ്ട് എന്ന മ്യൂസിക് ബാന്‍ഡ് ആണ് ഈ സംഗീത സമര്‍പ്പണത്തിനു പിന്നില്‍.</p>
<p>വീടുകളില്‍ ഇരുന്നു ജോലി ചെയുന്ന ഇവര്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയിട്ടാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്. ഒരു കോണ്‍ഫറന്‍സ് കോളില്‍ ഉരുത്തിരിഞ്ഞ ആശയം പിന്നീട് അരവിന്ദ് ഉഷ സുരേന്ദ്രന്‍ വരികള്‍ എഴുതി ഈണം പകരുകയായിരുന്നു. മഹേഷ് മോഹനും രാജേഷ് രാമചന്ദ്രനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.</p>
<p>ഫ്‌ളൂട്ടും, കീബോര്‍ഡും, ഗിറ്റാറും, യൂക്കലെലെ എന്ന ഗിത്താര്‍ കുടുംബത്തിലെ ഇന്‍സ്റ്റ്‌മെന്റും വായിച്ചത് സനൂപ് ആണ്. പെര്‍ക്യൂഷന്‍ കൈകാര്യം ചെയ്തിരിക്കുന്ന് തപസ് ബാബു ആണ്. അവരവര്‍ വീടുകളില്‍ റെക്കോര്‍ഡ് ചെയ്തത് ഗാനം സനൂപ് ആണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്.</p>
<p>ആനന്ദ് വിഷ്ണു ആണ് വീഡിയോ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. അണ്‍ടാഗ്ട് എന്ന ഈ മ്യൂസിക് ബാന്‍ഡിന്റെ ആദ്യ സംഗീത ഉദ്യമം കൂടിയാണ് ‘പോരാട്ടം’.ഗാനം ഇതിനോടകം തന്നെ ദേശീയ മാധ്യമങ്ങളിലും ഇടംപിടിച്ചിരിക്കുകയാണ്.</p>