24.3 C
Kottayam
Saturday, June 6, 2026

രണ്ടും രണ്ടില്‍ താഴെയും കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് നികുതിയിളവ്,തൊഴില്‍-വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍,ജനസംഖ്യാ നിയന്ത്രണബില്‍ രാജ്യസഭയില്‍

Must read

ന്യൂഡല്‍ഹി:രാജ്യത്ത് ജനസംഖ്യാ നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിയ്ക്കുന്നതിനിടെ ജനസംഖ്യാ നിയന്ത്രണത്തിനുള്ള കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട് കുട്ടികള്‍ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബില്‍ കേന്ദ്രം രാജ്യസഭയില്‍ അവതരിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 47എ പ്രകാരമാണ് പുതിയ ബില്‍ ഭരണഘടനയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

47എ പ്രകാരം രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് നികുതി, തൊഴില്‍, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് ബില്‍. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ കൈകൊള്ളേണ്ട നടപടികളെ സംബന്ധിച്ചും ബില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ ജനസംഖ്യ 2050 ആകുമ്പോഴേയ്ക്കും ചൈനയെ മറികടക്കുമെന്ന വിലയിരുത്തലിലാണ് ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ശിവസേന അംഗം അനില്‍ ദേശായിയാണ് രാജ്യസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്.നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ പിന്നാലെ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week