24.9 C
Kottayam
Saturday, June 6, 2026

പോപ്പുലർ ഫിനാൻസ് പൂട്ടി, പെരുവഴിയിലായി നിക്ഷേപകർ

Must read

പത്തനംതിട്ട: നിക്ഷേപകരെ ആശങ്കയിലാക്കി പോപ്പുലർ ഫിനാൻസ് ആസ്ഥാനം പൂട്ടി. പണം നഷ്ടപെട്ട നിക്ഷേപകരുടെ പരാതിയിൽ നടത്തിപ്പുകാർക്കെതിരെ കോന്നി പൊലീസ് സാമ്പത്തിക വഞ്ചന കുറ്റത്തിന് കേസെടുത്തു. സ്ഥാപനം പൂട്ടിയതിന് പിന്നാലെ ഉടമ റോയി ഡാനിയൽ കോടതിൽ പാപ്പർ ഹർജി നൽകി. റോയി ഡാനിയേലിനും ഭാര്യക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പത്തനംതിട്ട കോന്നിയിലെ വകയാ‌ർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് പോപ്പുലർ ഫിനാൻസ്. കേരളത്തിലുടെ നീളം 274 ബ്രാഞ്ചുകളുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി വകയാറിലെ ആസ്ഥാനമടക്കം അടഞ്ഞ് കിടക്കുകയാണ്. കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങൾ പിൻവലിക്കാൻ എത്തിയവർക്ക് പണം നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞില്ല. തുടർന്ന് ആളുകൾ കൂട്ടമായെത്തിയതോടെയാണ് മുന്നറിയിപ്പ് ഇല്ലാതെ ആസ്ഥാനം പൂട്ടിയത്. ഇതുവരെ 300 ഓളം നിക്ഷേപകരാണ് പരാതിയുമായി കോന്നി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇതുവരെയുള്ള പരാതികൾ പ്രകാരം 30 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

അതേസമയം സ്ഥാപന ഉടമ റോയി ഡാനിയലിന്‍റെ വകയാറിലെ വീടും അടച്ചിട്ട നിലയിലാണ്. ഒരു മാസമായി ഇവിടെ ആരും താമസമില്ലെന്നാണ് അയൽവാസികൾ പറയുന്നത്. റോയി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോൺ നമ്പറുകളും ദിവസങ്ങളായി സ്വിച്ച് ഓഫ് ആണ്. ഇതിനിടെ അഭിഭാഷകൻ മുഖേനയാണ് റോയി ഡാനിയേൽ പത്തനംതിട്ട സബ്ബ് കോടതിയിൽ പാപ്പർ ഹർജി സമർപ്പിച്ചത്. ആസ്ഥാന ഓഫീസ് പൂട്ടിയത് അറിഞ്ഞ് വിവിധ ശാഖകളിൽ ആളുകൾ പണം പിൻവലിക്കാനെത്തുന്നുണ്ടെങ്കിലും ജീവനക്കാർ അവധി പറഞ്ഞിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week