ബെർലിൻ: ഫ്രാൻസിസ് മാർപാപ്പയും ബ്രിട്ടൻ രാജ്ഞി എലിസബത്തും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. എല്ലാ ജനങ്ങളോട് വാക്സിൻ സ്വീകരിക്കാൻ മാർപാപ്പ ആഹ്വാനവും ചെയ്തു. വാക്സിൻ സ്വീകരിക്കാതിരിക്കുന്ന നടപടി ആത്മഹത്യക്ക് തുല്യമായ പ്രവൃത്തിയാണ്, വാക്സിനേഷന് അനുകൂലമായ പ്രചരണം വത്തിക്കാൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എലിസബത്ത് രാജ്ഞി ശനിയാഴ്ച്ച വാക്സിൻ സ്വീകരിച്ചതായി ബെക്കിംഗ് ഹാം കൊട്ടാരം സ്ഥിരീകരിച്ചു. 94 വയസുള്ള രാജ്ഞിയും 99 വയസുള്ള ഭർത്താവ് ഫിലിപ്പ് രാജകുമാരനും വാക്സിൻ സ്വീകരിച്ചതായിട്ടാണ് കൊട്ടാരം വ്യക്തമാക്കിയത്.അമേരിക്കൻ വാക്സിൻ കമ്പനികളായ ഫൈസറിൻ്റെയും മഡോണയുടെയും വാക്സിന് പുറമേ റഷ്യൻ, ചൈനീസ് വാക്സിനുകൾക്ക് ബ്രിട്ടനിൽ അനുമതി നൽകിയിട്ടുണ്ട്. ബ്രിട്ടനിൽ 15 ലക്ഷത്തിലേറെ ജനങ്ങൾ ഇതുവരെ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു .